
അമൃതശ്രീ ചിട്ടിതട്ടിപ്പ് : പ്രതി ശിവദാസന്‍ പിടിയില്‍
Posted on: 15 Aug 2015

കൊച്ചിയില്‍ നായരമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൃത ശ്രീ ചിറ്റ്ഫണ്ടസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ ശിവദാസന്‍. ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ വെച്ചാണ് ഇയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെറായി സ്വദേശിയാണ് ഇയാള്‍.സ്വന്തം പേരിലുള്ള സ്വത്തുക്കളെല്ലാം ഇയാള്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇയാളുടെ സ്ഥാപനത്തിന് ബ്രഞ്ചുകളുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. ശിവദാസന്‍ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതോടെ തട്ടിപ്പിനിരയായവരും ഏജന്റ്മാരും പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി. സ്ഥാപനത്തിന്റെ മാനേജര്‍മാരായ ബിനോയ് ഷൈന്‍ എന്നിവര്‍ക്കായി പോലീസ് തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൂട്ടിപ്പോയ വിവാദ ചിറ്റ് ഫണ്ട് സ്ഥാപനമായ ഹിമാലയയുടെ ഉടമകളുമായി ശിവദാസന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
