
വാഹന വകുപ്പിനെ വെട്ടിച്ച് ബൈക്കില്‍ പാഞ്ഞ യുവാവിനെ പിടികൂടി
Posted on: 06 Mar 2015
കാക്കനാട്: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് മുങ്ങിയ യുവാവിനെ ബൈക്ക് നമ്പറിന്റെ സഹായത്തോടെ അര മണിക്കൂറിനുള്ളില്‍ പിടികൂടി.
ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെബി ഐ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്ന സമയത്താണ് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാവിനെ തടഞ്ഞത്. എന്നാല്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ കബളിപ്പിച്ച് അമിത വേഗത്തില്‍ യുവാവ് ബൈക്ക് ഓടിച്ചു പോയി. ബൈക്ക് നമ്പര്‍ കുറിച്ചെടുത്ത ഉദ്യോഗസ്ഥര്‍ വാഹന വകുപ്പിന്റെ സ്മാര്‍ട്ട് ട്രേസര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യുവാവിന്റെ പൂര്‍ണ വിലാസം സംഘടിപ്പിച്ച് യുവാവ് വീട്ടിലെത്തും മുന്‍പ് പൊക്കി. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത രണ്ട് കോളേജ് വിദ്യാര്‍ഥിനികളെ കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴ ചുമത്തി. രണ്ടാഴ്ച മുന്‍പ് കാക്കനാട് ചിറ്റേത്തുകരയില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പിടികൂടിയ എന്‍ജിനീയറിങ് കോേളജ് വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളായിരുന്നു. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വിദ്യാര്‍ഥി സംഘത്തെ പിന്തുടര്‍ന്ന്് ചിറ്റേത്തുകര ഇന്‍ഫോ പാര്‍ക്ക്്് റോഡില്‍ െവച്ച്്് പിടികൂടുകയായിരുന്നു. പിടിയിലായ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ലൈസന്‍സില്ലായിരുന്നു. ഹെല്‍മെറ്റില്ലാതെയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ തിരക്കേറിയ സീപോര്‍ട്ട്്്-എയര്‍പോര്‍ട്ട്്് റോഡില്‍ യാത്ര.
