പുണ്യസുമങ്ങള്: ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി വിശുദ്ധര്‍
വത്തിക്കാനില്‍നിന്ന് പ്രദീപ് ജോസഫ്
ആഗോള കത്തോലിക്കാസഭയില്‍ വിശുദ്ധിയുടെ വെണ്‍പ്രഭ തൂകി ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധപദമേറി. സെന്റ് പീറ്റേഴ്സ ചത്വരത്തിലെങ്ങും ഇന്ത്യന്‍ പതാകകള്‍ പാറി. അനുഗ്രഹപ്പൂമഴ പെയ്തു.
ചത്വരം നിറഞ്ഞ...
