|
ഫോട്ടോ: എം വി സിനോജ് |
ഒല്ലൂര്‍: 'പ്രാര്‍ഥിക്കുന്ന അമ്മ' എന്നപേരില്‍ അറിയപ്പെടുന്ന എവുപ്രാസ്യമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ഞായറാഴ്ച, വിശുദ്ധയുടെ കബറിടം വണങ്ങാന്‍ ഒല്ലൂരിലെ സെന്റ് മേരീസ് മഠം ചാപ്പലില്‍ എത്തിയത് ആയിരങ്ങള്‍.
ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ക്ക് തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും വൈദികരും കന്യാസ്ത്രികളും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് വിശുദ്ധയുടെ അനുഗ്രഹം തേടിയെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം രണ്ടരയ്ക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ദിവ്യബലിമധ്യേ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.