വരാപ്പുഴ: ചാവറയച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്തിന്റെ ഗാനവും.
കുനിയന്തോടത്തച്ചന്‍ രചിച്ച 'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്ന ഗാനമാണ് വിശുദ്ധ നാമകരണ ഗീതമായി ആലപിക്കുന്നത്. 1986ല്‍ ചാവറയച്ചനെയും അല്‍ഫോണ്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലും കുനിയന്തോടത്തച്ചന്റെ ഗാനം ആലപിച്ചിരുന്നു.
''കേരളസഭയുടെ ദീപങ്ങള്‍, വിശുദ്ധ ചാവറ നിസ്തുല താതന്‍ വിശുദ്ധയാകും ഏവുപ്രാസ്യ'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത് അമല്‍ ആന്റണിയാണ്. അഞ്ച് മിനിറ്റുള്ളതാണ് ഗാനം.
വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങിലും വിശുദ്ധ നാമകരണ ചടങ്ങിലും സ്വന്തം ഗാനം ആലപിക്കുന്നത് ദൈവാനുഗ്രഹമായിട്ടാണ് കുനിയന്തോടത്തച്ചന്‍ കാണുന്നത്.
37,000ത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ഫാ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് ഗിന്നസ് റെക്കോഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്.