ഏറ്റുമാനൂര്‍: മാന്നാനം കുന്നിന്‍മുകളിലെ മനോഹരമായ ആശ്രമദേവാലയത്തിന്റെ മുന്നില്‍ നിന്നും പടിഞ്ഞാറോട്ടു കണ്ണുപായിക്കുമ്പോള്‍ മനോഹര കാഴ്ചകളില്‍ മനസ്സുടക്കും. പടിഞ്ഞാറന്‍ വയലേലകളും തെങ്ങിന്‍ തോപ്പുകളും ഒഴുകുന്ന വള്ളങ്ങളുമെല്ലാം ചലച്ചിത്ര ദൃശ്യങ്ങളെ ഓര്‍മ്മിപ്പിക്കും. അതിനൊപ്പം വളര്‍ന്നു പന്തലിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോരുമറിയാതെ കാണാത്ത ദൂരത്തോളം പാടശേഖരങ്ങളും വേമ്പനാടന്‍ കായല്‍ അതിരിടുന്ന മനോഹര തീരങ്ങളും നിറഞ്ഞ മന്നാനത്തെ സര്‍വ്വരും ആദരപൂര്‍വം ഓര്‍ക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റിയാല്‍ ചവറ കുര്യാക്കോസ് ഏലിയാസിന്റെ കഠിന പരിശ്രമവും ദീര്‍ഘവീക്ഷണവുമാണ്. മാന്നാനത്തിന്റെ പുണ്യം ഇനി ലോകം മുഴുവനുമുള്ള ക്രൈസ്തവ മനസ്സുകളിലേക്കും പടരുകയാണ്.
പള്ളി മാത്രമല്ല പള്ളിക്കൂടവും വേണമെന്ന ആശയത്തിന്റെ ആദ്യകാല വക്താവായിരുന്നു ചവറയച്ചന്‍. കത്തോലിക്കാസഭയിലെ പോലും എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം അനുവദനീയമല്ലാതിരുന്ന കാലത്താണ് 1846ല്‍ ചാവയച്ചന്‍ മാന്നാനത്ത് സംസ്‌കൃത കളരി സ്ഥാപിച്ചത്.
ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല, ഉന്നതകുലജാതര്‍ക്കും അധഃകൃതര്‍ക്കുംഇവിടെ പഠിക്കാന്‍ അദ്ദേഹം അവസരമൊരുക്കി. സംയുക്ത പഠനത്തിനു ശേഷമുള്ള വിദ്യാഭ്യാസം ശക്തമാക്കാന്‍ സി.എം.ഐ. സഭയുടെ കീഴിലുള്ള എല്ലാ പള്ളികളോടുമനുബന്ധിച്ച പള്ളിക്കൂടമെന്ന ആശങ്ക മുന്നോട്ട് വയ്ക്കുന്നത് ചാവറയച്ചനാണ്. അതോടൊപ്പം അച്ചുകുടവും പ്രസ്സും സ്ഥാപിച്ചു. സിഎം.ഐ. സഭയുടെ 14 പ്രോവിന്‍സുകളിലുമായി ഇന്നു നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
മെഡിക്കല്‍ കോളേജ്, എഞ്ചിനിയറിംഗ് കോളേജ്, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, ബി.എഡ്.കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, ഹൈസ്‌കൂസുകള്‍, എല്‍.പി. യു. പി. നഴ്‌സറി സ്‌കൂസുകള്‍ തുടങ്ഗിയവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവര്‍ക്കും മികച്ച വിദ്യാഭാസം ലഭ്യമാക്കുക എന്ന ചാവറയച്ചന്റെ ആശയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പരിലസിക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്.
ചാവറയച്ഛന്റെ പാദസ്പര്‍ശമേറ്റ മന്നാനം ഇവര്‍ ഒരു തീര്‍ത്ഥാടക ഭൂമിയാണ്. ആ വിശുദ്ദ സന്യാസിയുടെ ഭൗതിക ശരീരം അടക്കം ചെയ്ത ആശ്രമ ദേവാലയത്തിലെത്തി രോഗ ശാന്തിക്കായി പ്രാര്‍ത്ഥിച്ച അനേകം ഭക്തര്‍ മടങ്ങുന്നു. അദ്ദേഹം വിശ്രമിച്ചിരുന്ന കട്ടിലും എഴുതാനുപയോഗിച്ചിരുന്ന മേശയും കസേരയും കണ്ണാടിയുമെല്ലാം അമൂല്യ വസ്തുക്കളായി സൂക്ഷിച്ചിരുന്നു. ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി.