ചേറൂര്‍ പള്ളിയില്‍ 'കുരിയാക്കോസ് ഏലിയാസ്' എന്ന പേരില്‍ കുഞ്ഞിന് മാമോദീസ നല്‍കുന്നു
മണ്ണുത്തിചിറക്കാക്കോട് പള്ളിയില്‍ കുഞ്ഞിന് 'എവുപ്രാസ്യ' എന്നപേരില്‍ മാമോദീസ നല്‍കുന്നു
തൃശ്ശൂര്‍: റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരെ പ്രഖ്യാപിച്ച ദിവസം തൃശ്ശൂരില്‍ ചാവറയച്ചനും എവുപ്രാസ്യമ്മയും മാമോദീസ സ്വീകരിക്കുകയായിരുന്നു. കുരിയാക്കോസ് ഏലിയാസ്, എവുപ്രാസ്യ എന്നീ പേരുകളില്‍ രണ്ടു കുഞ്ഞുങ്ങളാണ് ഞായറാഴ്ച മാമോദീസ മുങ്ങിയത്.
വരാക്കര മാപ്രാണി വീട്ടില്‍ ജോഷിയുടെയും നിധയുടെയും രണ്ടാമത്തെ കുഞ്ഞാണ് 'കുരിയാക്കോസ് ഏലിയാസ്' എന്ന പേര് സ്വീകരിച്ചത്. ചേറൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക പള്ളിയില്‍ രാവിലെ 7.30നായിരുന്നു ചടങ്ങ്. വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അധ്യാപകനായ ജോഷിയുടെ മൂത്തമകള്‍ ഏയ്മിയുടെ മാമോദീസപ്പേര് പുണ്യവതിയായ റോസയുടേതാണ്.
മണ്ണുത്തിചിറക്കാക്കോട് സെന്റ് മേരീസ് പള്ളിയിലാണ് പാവറട്ടി കാഞ്ഞിരത്തിങ്കല്‍ ജിമ്മിയുടെയും സിന്ധ്യയുടെയും മൂന്നാമത്തെ മകള്‍ 'എവുപ്രാസ്യ' എന്ന പേരില്‍ മാമോദീസ സ്വീകരിച്ചത്. ഞായറാഴ്ച 11.45ന് ഫാ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെയും ഇടവക വികാരി ഫാ. സജുവിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. അല്‍ഫോന്‍സാമ്മ വിശുദ്ധയായ കാലത്ത് ജനിച്ച, ജിമ്മിയുടെ മൂത്തമകള്‍ക്ക് 'അല്‍ഫോന്‍സ' എന്നാണ് പേര്. രണ്ടാമത്തെ മകള്‍ റോസ്.