സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെങ്ങും മലയാളികളായിരുന്നു ഞായറാഴ്ച. വൈദികര്‍, കന്യാസ്ത്രികള്‍, ഇറ്റാലിയന്‍ മലയാളികള്‍, തീര്‍ത്ഥാടകര്‍...കൈയില്‍ ഇന്ത്യന്‍ പതാക. ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ഛായാചിത്രങ്ങള്‍. ചത്വരത്തിന്റെ കവാടം തുറക്കും മുമ്പേയെത്തി മലയാളി കന്യാസ്ത്രികള്‍. ജര്‍മനിയില്‍നിന്നും സ്‌പെയിനില്‍നിന്നുമൊക്കെ ഒട്ടേറെ മലയാളികള്‍ വന്നു. വിശുദ്ധ പദവിയിലേയ്ക്ക് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പേര് വിളിച്ചപ്പോഴെല്ലാം കരഘോഷമുയര്‍ന്നു.
ചത്വരത്തില്‍ മൂന്നുതവണ മലയാളം മുഴങ്ങി. രണ്ട് പാട്ടുകളും ഒരു കാറോസൂസ പ്രാര്‍ഥനയും.
ചടങ്ങിന്റെ തുടക്കത്തിലും അവസാനഭാഗത്തിലുമായിരുന്നു പാട്ടുകള്‍. 45 അംഗ ഗായകസംഘത്തില്‍ വൈദികരും സന്ന്യാസിനികളും ഇറ്റലിയിലെ മലയാളികളുമുണ്ടായിരുന്നു. 'ആകാശമോക്ഷത്തിന്‍ കൃപയില്‍...ദൈവപിതാവിന്‍ മടിയില്‍', 'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്നീ ഗാനങ്ങളാണ് പാടിയത്. ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ജീവിതമാതൃകയും ഒല്ലൂരും കൂനമ്മാവും മാന്നാനവുമെല്ലാം നിറയുന്ന ഗാനങ്ങള്‍ ചുവടെ: