|
ഫോട്ടോ: ഇ വി രാഗേഷ് |
മാന്നാനം: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ ചടങ്ങുകള്‍ക്ക് പ്രാര്‍ഥനയോടെ മാന്നാനത്ത് തടിച്ചുകൂടിയ ഭക്തരും സാക്ഷികളായി. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ വിശ്വാസികള്‍ തത്സമയം വീക്ഷിച്ചു. പള്ളിയും പള്ളിക്കുടവും സ്ഥാപിക്കാന്‍ കൈനകരിയില്‍നിന്ന് ജലമാര്‍ഗ്ഗം എത്തിയ ചാവറയച്ചന്റെ പ്രവര്‍ത്തന മണ്ഡലം പിന്നീട് മാന്നാനമായിരുന്നു.
മാന്നാനത്ത് നടന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വൈദികരും കന്യാസ്ത്രികളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുര്‍ബാന, നൊവേന, ആരാധന, കൃതജ്ഞതാബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, പൊതുസമ്മേളനം തുടങ്ങിയ ചടങ്ങുകളാണ് മാന്നാനത്ത് നടന്നത്.