വളരുന്നുണ്ടെങ്കിലും മുടിക്കു ജീവനില്ല. അതു വെട്ടുമ്പോള്‍ നമുക്ക് വേദനിക്കുന്നില്ലല്ലോ. കടഭാഗത്തെ ഫോളിക്കിള്‍ ബള്‍ബ് എന്ന രോമകൂപമൂലത്തില്‍ മാത്രമേ ജീവനും വളര്‍ച്ചയുമുള്ളൂ. അവിടെ നിന്നുല്‍ഭവിക്കുന്ന മുടി പുറത്തേക്കു തള്ളിത്തള്ളി വരികയാണ്. ദേഷ്യവും രോമാഞ്ചവുമൊക്കെ വരുമ്പോള്‍ മുടി എഴുന്നേറ്റ് നില്‍ക്കുന്നത് അറക്ടര്‍ പൈലിയെന്ന ചെറുപേശികളുടെ പ്രവര്‍ത്തനം കൊണ്ടാണ്.