ശുദ്ധജലം മുടിക്ക് ഒരു കേടുമുണ്ടാക്കില്ല. ക്ലോറിന്‍ കലര്‍ന്ന വെള്ളം കേടുവരുത്തുകയും ചെയ്യും. മുടിയുടെ സംരക്ഷണകവചമായ പുറംപാളി ദുര്‍ബലമാകാന്‍ ക്ലോറിന്‍ കാരണമാവും. ചെതുമ്പല്‍പോലുള്ള ക്യൂട്ടിക്കിള്‍ ഇളകിപ്പോവും. ഇത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കാണാം. ക്ലോറിനേറ്റഡ് ജലം 10 മണിക്കൂര്‍ തട്ടിയാല്‍ത്തന്നെ ഈ കേട് വരും.