ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥയുടെ നല്ലൊരു സൂചകമാണ് മുടി. ആരോഗ്യമുള്ള ശരീരവും ആഹ്ലാദമുള്ള മനസ്സുമാണെങ്കില്‍ മുടി കരുത്തും തിളക്കവുമുള്ളതായിരിക്കും. തലയോട്ടിയില്‍ നേരിയ എണ്ണമയവും ത്വക്കിനു മിനുസവും ഉണ്ടായിരിക്കും. അനാരോഗ്യമോ മാനസിക സമ്മര്‍ദ്ദമോ ഉള്ളപ്പോള്‍ മുടിയുടെ തിളക്കം മങ്ങി വിളറിയിരിക്കും.
പലപ്പോഴും മുടിക്ക് തീരെ ജീവനില്ലാതെ ചിതറിക്കിടക്കും. ചിലരില്‍ തലയോട്ടിയിലാകെ എണ്ണമയം കൂടി മെഴുകു പുരണ്ടതുപോലെയാവും. മറ്റു ചിലരില്‍ തലയോട്ടിയിലെ ചര്‍മം വരണ്ട് മുടി ഉണങ്ങി ചകിരിനാരുപോലെ ആയിത്തീരും. മാനസികസമ്മര്‍ദ്ദം കൂടുമ്പോള്‍ ശിരോചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുന്നതാണ് എണ്ണമയം കൂടാന്‍ കാരണം.
ചിലപ്പോള്‍ ഈ ഗ്രന്ഥികള്‍ തീരെ പ്രവര്‍ത്തിക്കാതാവും. അപ്പോഴാണ് തലയോട്ടിയും ചര്‍മവും വരണ്ടുണങ്ങി ചപ്രത്തലമുടിയായിപ്പോകുന്നത്.