മാറിയ ജീവിതക്രമങ്ങളും പോഷകം കുറഞ്ഞ കൃത്രിമാഹാര രീതിയും ഉയര്‍ന്ന അളവിലുള്ള മാനസിക സംഘര്‍ഷവും തുടങ്ങി ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിലുള്ള കുളി വരെ മുടി കൊഴിച്ചിലിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. ചിലതരം ഡൈ, ഷാംപൂ എന്നിവയും സ്ഥിതിഗതികള്‍ വഷളാക്കുന്നുണ്ട്. ദിവസം 150ല്‍ കൂടുതല്‍ മുടി കൊഴിയുന്നത് ഗൗരവത്തോടെ എടുക്കണം. ചീകുമ്പോള്‍ 25ല്‍ കൂടുതല്‍ മുടി പൊഴിയുന്നതും അസാധാരണമാണ്.
പോഷകസമൃദ്ധമായ സാത്വികാഹാരം കഴിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആളുകളില്‍ മുടികൊഴിച്ചില്‍ ഗൗരവമായി കാണാറില്ല. മുടി കൊഴിയാനുള്ള കാരണങ്ങളും അവയെ നേരിടാനുള്ള പ്രകൃതിജീവന സമീപനങ്ങളും ഇതാ: