മുടിയുടെ രോഗങ്ങള്‍
ട്രൈക്കോ ഷൈസിസ് (Trichoschisis):
മുടിനാരില്‍ (hair shaft) ചെറിയ പൊട്ടലുകള്‍ ഉണ്ടാകുന്നതാണ് രോഗം. മുടിയിലെ സള്‍ഫറിന്റെ അംശം കുറയുന്നതാണ് കാരണം.
ട്രൈക്കോറെക്‌സിസ് ഇന്‍വാജിനേറ്റ (Trichorrhexis Invagi-nata):
തലമുടിയുടെ തണ്ടില്‍ (Shaft) ഇടയ്ക്കിടെ തടിപ്പുകളുണ്ടാക്കുന്ന രോഗമാണിത്. ബാംബൂ ഹെയര്‍ (Bamboo hair) എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.
പൈലിടോര്‍ട്ടി (Pili Torty):
മുടിനാര് പരന്നുപോവുകയും സ്വയം ചുറ്റിപ്പിണയുകയും ചെയ്യുന്ന രോഗം.
മോണിലെത്രിക്‌സ് (Monilethrix):
മുടിയില്‍ അവിടവിടെ തടിപ്പും കുഴിയും പ്രത്യക്ഷപ്പെടുന്ന ഒരു ജനിതക രോഗമാണിത്.
ട്രൈക്കോറെക്‌സിസ് നോഡോസാ (Trichorrhexis Nodosa):
അമിതമായ ബ്രഷിങ്, പരുപരുത്ത ടൗവല്‍കൊണ്ട് ശക്തമായി തുവര്‍ത്തുക തുടങ്ങിയ ശീലങ്ങളുണ്ടാക്കുന്ന പ്രശ്‌നമാണിത്. സിഗററ്റു വലിക്കുന്നവരുടെ മീശരോമത്തിലും ഇതുപോലെ കാണാം. മുടിയുടെ അറ്റം വെളുത്ത് കായ് പോലിരിക്കും.
ട്രൈക്കോറ്റോളിസ് (Trichoptlosis):
മുടിയുടെ അഗ്രം പിളരുന്ന രോഗം. ഇത് മുടിയെ തീരെ ശ്രദ്ധിക്കാത്തതിനാലും ഉണ്ടാവാം.
പ്ലൈക്കാ ന്യൂറോപതിക്ക (Polica Neuropathica):
ചുരുണ്ടുവളഞ്ഞ് അവിടവിടെ കട്ടികൂടുകയും ജടപിടിക്കുകയും ചെയ്യുന്ന മുടി. മാനസികരോഗമുള്ളവരിലാണ് ഇങ്ങനെ കാണുന്നത്.
ഡോ. നന്ദിനിനായര്‍
ബ്ലൂം, സെന്റര്‍ ഫോര്‍ സ്‌കിന്‍, ഹെയര്‍ ആന്‍ഡ് കോസ്മറ്റോളജി
വാരിയംറോഡ്, കൊച്ചി