നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഷാംപൂ ചെയ്തതിനുശേഷം.
മുടിയുടെ അറ്റത്ത് കണ്ടീഷനര്‍ പുരട്ടുന്നത് അഗ്രം പിളര്‍ന്ന മുടിയുടെ ആരോഗ്യവും അഴകും കൂട്ടാന്‍ ഗുണകരമാണ്. കണ്ടീഷനര്‍ പല തരത്തിലുണ്ട്.
പ്രൊട്ടീന്‍ കണ്ടീഷനര്‍:
പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍കൊണ്ടും രാസവസ്തുക്കളുടെ അമിതോപയോഗംകൊണ്ടും അള്‍ട്രാവയലറ്റ് രശ്മികളേറ്റും നിറം മങ്ങിയ മുടിക്ക് പ്രോട്ടീന്‍ കണ്ടീഷനര്‍ ഉപയോഗിക്കണം. 'പ്രോട്ടീന്‍ ക്യൂട്ടിക്കിളിലു'ണ്ടാകുന്ന വിടവുകള്‍ നികത്തി തലമുടിക്ക് കൂടുതല്‍ തിളക്കവും സ്നിഗ്ദ്ധതയും നല്കാന് ഇവ സഹായിക്കും.
മോയ്സ്ചറൈസിങ് കണ്ടീഷനര്‍:
മുടിയുടെ സ്നിഗ്ദ്ധതയും മൃദുത്വവും നിലനിര്‍ത്താന്‍ ആര്ദ്രകാരികള് (മോയ്ചറൈസര്‍) അടങ്ങിയ കണ്ടീഷനര്‍ ഉപയോഗിക്കണം.
ഹെയര്‍ ഡ്രയര്‍ സ്ഥിരമായാല്
നനഞ്ഞ മുടി ഉണങ്ങാനാണ് ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിരമായി ഡ്രയര്‍ ഉപയോഗിക്കുന്നതുമൂലം മുടിയുടെ ബലവും ഇലാസ്തികതയും കുറയുകയാണ് ചെയ്യുക.












ട്രൈക്കോ ഷൈസിസ് (Trichoschisis):
മുടിനാരില്‍ (hair shaft) ചെറിയ പൊട്ടലുകള്‍ ഉണ്ടാകുന്നതാണ് രോഗം. മുടിയിലെ സള്‍ഫറിന്റെ അംശം ..




