ഡൈയിങ്, പെര്‍മിങ്, സ്ട്രേയ്റ്റനിങ് എന്നിവയൊക്കെത്തന്നെ പലതരം രാസവസ്തുക്കള്‍ പ്രയോഗിക്കലാണ്. ഇത്തരം പ്രയോഗങ്ങള്‍കൊണ്ട് മുടിയുടെ ക്യൂട്ടിക്കളിന് കേടുണ്ടാകാം. മുടി പരുപരുത്തതാകുകയും പൊട്ടിപ്പോകുകയും ചെയ്യാന്‍ ഈ രാസവസ്തുക്കള്‍ കാരണമാകും.
ഡൈയില്‍ അടങ്ങിയിട്ടുള്ള പലതരം കെമിക്കലുകള്‍ അലര്‍ജിക്കു കാരണമാകാം. ഈ അലര്‍ജികൊണ്ട് വുഖത്തും കഴുത്തിലും കറുത്ത പാടുകളും നിറംമാറ്റവും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
പരസ്യങ്ങളില്‍ കാണുന്ന സുന്ദരികളുടെ വെട്ടിത്തിളങ്ങുന്ന, മിനുമിനുപ്പും, ആകര്ഷകതയുമുള്ള മുടി ഏതു പ്രായക്കാരേയും മോഹിപ്പിക്കുന്നു. ചുരുണ്ട മുടി 'അയണ്‍' ചെയ്തുനീട്ടാനും കോലന്മുടി 'പെര്‍മിങ്' ചെയ്തു ചുരുട്ടാനും മെനക്കെടുന്നവരേറെയാണ്.
തലമുടിയുടെ അഴകു വര്‍ധിപ്പിക്കാന്‍ വിവിധതരം ഷാംപൂകളും കളര്‍ ഡൈകളും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. സ്വന്തംമുടിയെപ്പറ്റിയും ഉപയോഗിക്കാന്പോകുന്ന കോസ്മെറ്റിക്കുകളെപ്പറ്റിയും കുറെയൊക്കെ അറിവുണ്ടായിരിക്കുന്നത് നന്നായിരിക്കും.