മുടിയുടെ 'സ്റ്റൈല്‍ ചെയ്യാന്‍' ഉപയോഗിക്കുന്ന ക്രീമാണിവ. കോപോളിമേഴ്സ് അടങ്ങിയ ജെല്‍ സ്പ്രേ, മൂസ് എന്നിവ ക്യൂട്ടിക്കളിനിടയ്ക്കുള്ള ദ്വാരങ്ങള്‍ മൂടി മുടിക്ക് സ്നിഗ്ദ്ധതയും തിളക്കവും നല്കുന്നു.
സിറം: സിലിക്കോണടങ്ങിയ സിറം മുടിയില്‍ പൊതിഞ്ഞ് തിളക്കം നല്‍കും. അഗ്രം പിളര്‍ന്ന മുടിക്ക് ഇവ ഗുണം ചെയ്യും. ക്യൂട്ടിക്കളിന് തിളക്കവും മൃദുത്വവും പ്രദാനം ചെയ്യുന്നതുമാണിത്.
പോമേഡ് ക്രീം: കറുത്ത വര്‍ഗക്കാര്‍, മുടിച്ചുരുളുകള്‍ ഒരേ രീതിയില്‍ നിര്‍ത്തുന്നതിനുപയോഗിക്കുന്ന ഒരുതരം ക്രീമാണിത്. ഇത് മുടികൊഴിച്ചിലിനിടയാക്കാം.












ട്രൈക്കോ ഷൈസിസ് (Trichoschisis):
മുടിനാരില്‍ (hair shaft) ചെറിയ പൊട്ടലുകള്‍ ഉണ്ടാകുന്നതാണ് രോഗം. മുടിയിലെ സള്‍ഫറിന്റെ അംശം ..




