പലതരം ഹെയര്കോസ്മെറ്റിക്കുകള് ഉണ്ടാക്കാനിടയുള്ള അപകടങ്ങളിതാ:
ഷാപൂ:
സോപ് സ്കം (Soap Scum) തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കാം. മുടിയുടെ തിളക്കം കുറയ്ക്കുന്നു.
പ്രിസര്‍വേറ്റിവുകള്‍: ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു.
ലോറില് സള്‍ഫേറ്റുകള്‍ (Lauryl Sul-phates):
മുടിയെ പരുപരുത്തതാക്കുന്നു. അലര്‍ജിയുണ്ടാക്കാം.
ആല്‍ക്കലി: ആല്‍ക്കലിയുടെ അംശം കൂടുതലുള്ള ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ മൃദുത്വം കുറയാന്‍ ഇടയാക്കും.
സ്ട്രേയ്റ്റനിങ് ഏജന്റ്സ് (Hair Strai-ghtening Agents):
സോഡിയം ഹൈഡ്രോക്സൈഡ് എന്ന രാസവസ്തു ചേര്‍ന്ന സ്ട്രേയ്റ്റനിങ് ഏജന്റുകള്‍ മുടിക്ക് കേടുപാടുണ്ടാക്കുന്നു. തലയോട്ടിയില്‍ പൊള്ളലുണ്ടാക്കാം. ഇത് കണ്ണില്‍ വീണാല്‍ കാഴ്ച നഷ്ടപ്പെടാനും ഇടയാകും.
ഹെയര്‍ ഡൈ:
ഡൈയില്‍ അടങ്ങിയ പാരാ ഫിനലിന് ഡൈ അമീന് എന്ന കെമിക്കല്‍ മൂലം മുടിയുടെ മാര്‍ദവം നഷ്ടപ്പെടുന്നു.
മുടി വേഗം പൊട്ടിപ്പോകാനിടയാകുന്നു.
അലര്‍ജിയുണ്ടാകാം.
ചുവപ്പും തടിപ്പും കുരുക്കളും ശക്തമായ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്.
ബ്ലീച്ചിങ്:
ബ്ലീച്ചിങ് ഏജന്റുകളില്‍ ഹൈഡ്രജന്‍ പെറോക്സൈഡും അമോണിയയും അടങ്ങിയിരിക്കും. ഇവ മൂലം:
മുടിയെ ദുര്‍ബലമാക്കുന്നു.
മുടിയുടെ ഭാരം രണ്ടുശതമാനം കുറയാന്‍ കാരണമാകും.