മുടികൊഴിച്ചിലിന്നുള്ള മറ്റൊരു പ്രധാന കാരണം അമിതമായ മാനസിക സംഘര്‍ഷമാണ്. ദിവസം 400 മുടി വരെ കൊഴിയാന്‍ ഇതുമാത്രം മതിയാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മാറിയ ജീവിത സാഹചര്യങ്ങള്‍ മാനസിക സമ്മര്‍ദ്ദം കുറച്ചൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്. ചെറുപ്പക്കാരില്‍ പോലും ഇന്ന് കൂടിയതോതില്‍ കഷണ്ടി കണ്ടുവരുന്നത് ഇതിന്ന് അടിവരയിടുന്നു.
ഐ.ആര്.ടി. (Instant Relaxation Techni-que) ഡി.ആര്.ടി. (Deep Relaxation Techni-que) എന്നീ വിശ്രാന്തിമാര്ഗ്ഗങ്ങള് നടത്താം. ശ്വസനക്രിയ (breathing exercises) യോഗ, ധ്യാനം (meditation) എന്നിവ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കും. സാത്വിക ഭക്ഷണരീതി തുടര്‍ച്ചയായി സ്വീകരിക്കുന്നതുപോലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.
താല്പര്യമനുസരിച്ച് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണകരം തന്നെ. ആധുനിക കാലഘട്ടത്തിലെ വേഗതയാര്‍ന്ന ജീവിതരീതി മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൃഷി ഇഷ്ടപ്പെടുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം താരതമ്യേന കുറവാണെന്നു കാണാം.