ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് മുടികൊഴിച്ചിലിന്നിടയാക്കും. മാംസ്യം, ഒമേഗ 3, 6 (essential fatty acids) ജീവകങ്ങള്‍ ബി-6 ബി-12, ഫോളിക് ആസിഡ്, മഗ്നീഷ്യം സിങ്ക് എന്നിവ ആവശ്യത്തിനടങ്ങിയ ഭക്ഷണം വേണം തിരഞ്ഞെടുക്കാന്‍. ചണക്കുരുവിലും ബദാമിലും വേണ്ടത്ര ഒമേഗ 3,6 അടങ്ങിയിരിക്കുന്നു- ചൂടു തട്ടിയാല്‍ നഷ്ടപ്പെടുന്നതാണ് ഈ ഫാറ്റി അമ്ലങ്ങള്‍.
ചെറുപയര്‍ മുളപ്പിച്ചത്, നിലക്കടല മുളപ്പിച്ചത് എന്നിവയില്‍ ധാരാളം ജീവകങ്ങള്‍, മാംസ്യം അടങ്ങിയിരിക്കുന്നു. സോയാബീന്‍സ് ഉപയോഗിക്കുന്നതും വളരെ ഗുണം ചെയ്യും. പഴങ്ങളിലും വേവിക്കാത്ത പച്ചക്കറികളിലും വേണ്ടത്ര ഫോളിക് ആസിഡ്, ജീവകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ജീവകം ബി-6 പഴങ്ങളിലും തക്കാളിയിലും വേണ്ടത്ര ഉണ്ട്.
ദിവസം ഒരുനേരം പഴങ്ങള്‍/വേവിക്കാത്ത പച്ചക്കറികള്‍ മാത്രം കഴിക്കുകയും മുളപ്പിച്ച ചെറുപയര്‍, തേന്‍, തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി എന്നിവ വേണ്ടത്ര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സാത്വിക ഭക്ഷണരീതി സ്വീകരിച്ചാല്‍ മുടികൊഴിച്ചിലിനിടയാക്കുന്ന എല്ലാവിധ പോഷണക്കുറവും നികത്താന്‍ സാധിക്കും.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പോഷകാംശം നല്ല രീതിയില്‍ ഉള്ള ഭക്ഷണം കൊടുക്കുമ്പോള്‍ ഇടതൂര്‍ന്ന രോമവളര്‍ച്ച ഉണ്ടാകുന്നത് ശ്രദ്ധിച്ചാല്‍ ഇതിന്റെ പ്രാധാന്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
മുളപ്പിച്ച ചെറുപയര്‍, പഴങ്ങള്‍, പച്ചക്കറികള്‍ (കഴിയുന്നതും ജൈവകൃഷിയിലൂടെ ഉണ്ടാക്കിയത്) യോഗ, ധ്യാനം, തടവല്‍ (വലമറ ാമമൈഴല) എന്നിവകൊണ്ടുമാത്രം മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ കഴിയുമെന്നതില്‍ ഒട്ടും അതിശയോക്തിയില്ല.