മെലാനിന്‍ എന്ന രാസവസ്തുവാണ് മുടിയുടെ നിറം നിര്‍ണയിക്കുന്നത്. കൂടുതല്‍ മെലാനിനുണ്ടെങ്കില് മുടിക്ക് കൂടുതല്‍ കറുപ്പുണ്ടാകും. ഇതു തീരുമാനിക്കുന്നത് പാരമ്പര്യം കൂടിയാണ്. പ്രായം കൂടുമ്പോള്‍ (ചിലപ്പോള്‍ മറ്റുകാരണം കൊണ്ടും) മെലാനിന്‍ ഉല്പാദനം കുറയും; മുടി നരയ്ക്കും. അതിശക്തമായ മാനസികാഘാതം കൊണ്ട് പെട്ടെന്ന് മുടി നരയ്ക്കാം. ഫ്രഞ്ച് വിപ്ലവത്തില്‍ വധിക്കപ്പെടുന്നതിന്റെ തലേന്ന് ഒറ്റരാത്രികൊണ്ട് ലൂയി പതിനാറാമന്റെ ഭാര്യ മേരി അന്റോണീറ്റിന്റെ മുടി അപ്പാടെ നരച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.