ഒട്ടുമിക്ക ആളുകളിലും ശിരോചര്‍മത്തില്‍ (scalp) കാണപ്പെടുന്ന ഒരു സര്‍വസാധാരണ പ്രശ്നമാണ് താരന്. മിക്കവരിലും തലയില്‍ വെളുത്ത പൊടി പോലെ ഇത് കാണപ്പെടുന്നു. പിറ്റിറിയാസിസ് കാപ്പിറ്റിസ് (pityriasis capitis) എന്ന ശാസ്ത്രീയ നാമത്തില്‍ വിളിക്കപ്പെടുന്നതാണ് താരന്, അഥവാ ഡാന്‍ഡ്രഫ്. യുവതീ യുവാക്കളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ളവരിലാണ് സാധാരണ താരനുണ്ടാവുക. എന്നാല്‍ കുട്ടികളിലും വളരെ അപൂര്‍വമായി നവജാത ശിശുക്കളിലും വളരെ പ്രായമേറിയവരിലും താരന്റെ ശല്യം അനുഭവപ്പെടാറുണ്ട്.