താരനുണ്ടാകുന്നതിന്റെ കൃത്യമായ കാരണം ഇന്നും അവ്യക്തമാണ്. എന്നാല്‍ സോപ്പ് തലയിലായാല്‍ താരന് വരുമെന്ന വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. സോപ്പിലെ രാസവസ്തുക്കള്‍ മുടിക്ക് കേടുണ്ടാക്കാം. വീര്യം കുറഞ്ഞ, ചര്‍മത്തിനും മുടിക്കുമിണങ്ങിയ ഷാംപൂവാണ് തലയില്‍ തേയ്ക്കാന്‍ നല്ലത്.
ദേഹത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള തൊലി പോലെ തന്നെ, നിരന്തരം സ്വയം നവീകരിക്കുന്ന ചര്‍മമാണ് തലയിലേതും. ശിരോചര്‍മം ശല്ക്കങ്ങളായി പൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. വളരെക്കുറച്ചു പേരിലേ ഇത് താരനായി ശല്യം ചെയ്യുന്നുള്ളൂ. അമര്‍ത്തി ചീകിയും ചൊറിഞ്ഞും താരനകറ്റാന്‍ പറ്റില്ല. മെഡിക്കേറ്റഡ് ഷാംപൂ പരീക്ഷിക്കാം. വിട്ടുമാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം.