മുടിയുടെ നീളം നിശ്ചയിക്കുന്നത് അതിന്റെ വളര്‍ച്ചാതോതും ആയുസ്സുമാണ്. നമ്മുടെ ജീവിതകാലം മുഴുവന്‍ മുടി വളരില്ല. തലമുടിയുടെ ആയുസ്സ് രണ്ടു മുതല്‍ ആറു വരെ വര്‍ഷങ്ങളാണ്. ഏതാണ്ട് ഇത്രയും കാലം മുടി വളരും. പിന്നെ മൂന്നുമാസം വിശ്രമാവസ്ഥ. പിന്നെ അത് കൊഴിയും. ഒരു കൊല്ലംകൊണ്ട് മുടി ഏതാണ്ട് 56 ഇഞ്ച് വളരും.
തീരെ വെട്ടാതിരുന്നാല്ത്തന്നെ സാധാരണഗതിയില്‍ ഒരു മീറ്ററില്‍ താഴെയേ മുടി നീളം വെക്കൂ. അപ്പോഴേക്കും കൊഴിയും. അപൂര്‍വമായി ചിലരില്‍ വലിയ നീളം കാണും. ദേഹത്തെ മറ്റു മുടിയുടെ വളര്‍ച്ചാവേഗം ഇത്രയൊന്നുമുണ്ടാവില്ല. ഇത്ര ആയുസ്സും ഉണ്ടാവണമെന്നില്ല.