തലയിലും ദേഹത്തുമൊക്കെ വ്യത്യസ്തതരം രോമങ്ങളാണുള്ളത്. ഓരോന്നിന്റെയും വളര്‍ച്ചയും വ്യത്യസ്തരീതിയിലാണ്. ഗര്‍ഭാവസ്ഥയില്‍ മൂന്നുനാലുമാസം പ്രായമാകുമ്പോള്‍ത്തന്നെ ദേഹത്തു രോമമുണ്ടാവും (ഹമിൗഴീ). പ്രസവത്തിന് ഒരു മാസം മുമ്പുവരെ ദേഹം മുഴുവന്‍ രോമമുണ്ടാവും. അപ്പോഴാണത് കൊഴിയുക.
കണ്ടാലറിയാത്തയിനം നേരിയ നിറം മങ്ങിയ രോമങ്ങള്‍ ദേഹം മുഴുവനുണ്ടാവും. കൈകാല്വെള്ളയിലും മറ്റുമൊഴികെ. കഷണ്ടിത്തലയില്‍ പോലും ഇതുണ്ടാവും. വില്ലസ് (vellus) എന്നാണ് ഈയിനം മുടിയുടെ പേര്. കട്ടിയുള്ള രോമങ്ങളെ ടെര്‍മിനല്‍ ഹെയര്‍ എന്നാണ് വിളിക്കുക. പ്രായം കൂടുന്നതിനനുസരിച്ച് രോമങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതുകാണാം.