നമ്മുടെ ചോര കുടിച്ച് ജീവിക്കുന്ന പരാദമാണ് പേന്‍ (Head lice). തലയിലും മുടിയിലുമാണ് ഇവയുടെ താമസം. പെഡിക്കുലസ് ഹ്യൂമനസ് കാപിറ്റിസ് എന്നാണ് പേനിന്റെ ശാസ്ത്രീയനാമം. പേന്മൂലം തൊലിയില്‍ ചൊറിച്ചിലും പുണ്ണുമൊക്കെയുണ്ടാവും. ഇതു മുടി കൊഴിയാന്‍ കാരണമാകാം. പേന്വ്രണം മൂലം തൊലിക്ക് കട്ടികൂടാം, വരണ്ടുപോവാം. ഇതു മുടിയെ ബാധിക്കും.
പേനിന്റെ മുട്ടയാണ് ഈര് (ിശെേ). പെട്ടെന്ന് കണ്ണില്‍ പെടില്ല. താരനാണെന്നും തെറ്റിദ്ധരിക്കപ്പെടാം. ഇവ മുടിയില്‍ പറ്റിപ്പിടിച്ചിരിക്കും. ഒരാഴ്ചകൊണ്ട് വെളുത്ത ഈര് വിരിഞ്ഞ് നിംഫുകള്‍ (പേന്കുഞ്ഞുങ്ങള്) പുറത്തുവരും. വീണ്ടും ഒരാഴ്ച കഴിഞ്ഞാല്‍ ഇവ പേനാകും. പേനിന് തലയില്‍ ജീവിക്കുമ്പോള്‍ 30 ദിവസം വരെ ആയുസ്സുണ്ടാവും.
വ്യക്തിശുചിത്വം പാലിക്കുകയാണ് പേനിനെ പ്രതിരോധിക്കാനുള്ള വഴി. സമ്പര്‍ക്കം വഴി പേന്‍ മറ്റൊരാളിലേക്കു പടരാം. തോര്‍ത്ത്, വസ്ത്രങ്ങള്‍, ചീപ്പ് ഇവ വഴിയൊക്കെ പേന്‍ പടരും. പേനിനെ കൊല്ലാന്‍ പറ്റിയ മരുന്നുകളും ഷാംപൂവുമൊക്കെയുണ്ട്.