Home>Healthy Hair>Common Doubts
FONT SIZE:AA

വിഗ്ഗുണ്ടാക്കുന്നത് ശരിക്കുള്ള മുടികൊണ്ടാണോ?

ഒറിജിനല്‍ മുടികൊണ്ടും വിഗ്ഗുണ്ടാക്കും - വില കൂടുമെന്നു മാത്രം. തിരുപ്പതിപോലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് മുടി വിദേശത്തേക്കു കയറ്റിയയക്കുന്നുണ്ട്. ഇന്ത്യന്‍ മുടിക്ക് ഹോളിവുഡില്‍ വലിയ ഡിമാന്റാണ്. ഇറ്റലിയിലും മറ്റുമാണ് ഈ മുടി വിഗ്ഗാക്കി മാറ്റുന്നത്. കഴിഞ്ഞവര്‍ഷം മുടി കയറ്റിയയച്ച് ഇന്ത്യ നേടിയത് മുന്നൂറു കോടിയിലേറെ രൂപയാണ്! ഇത് വര്‍ഷം തോറും കൂടുകയാണ്.

Tags- Hair, Hair loss
Loading