![]()
കുളത്തില്‍ മുങ്ങിയ രണ്ടുവിദ്യാര്‍ഥികളെ പന്ത്രണ്ടുകാരന്‍ രക്ഷിച്ചു
നാദാപുരം: നീന്തല്‍ പഠിക്കാനായി കുളത്തിലിറങ്ങി മുങ്ങിപ്പോയ എട്ടുവയസ്സുകാരായ രണ്ട്‌വിദ്യാര്‍ഥികളെ പന്ത്രണ്ടുവയസ്സുകാരന്‍ രക്ഷപ്പെടുത്തി. കുമ്മങ്ങോട് പറമ്പത്ത് അദ്‌നാന്‍(12) ആണ് കമ്മങ്കോട് സ്വദേശികളായ റുക്‌നുദ്ദീന്‍(8), ജംഷീദ്(8) എന്നിവരെ രക്ഷിച്ചത്. കുമ്മങ്കോട്ടെ... ![]()
പരിഷ്‌കരിച്ച തെങ്ങുകയറ്റ യന്ത്രവുമായി അപ്പച്ചന്‍
ശ്രീകണ്ഠപുരം: തെങ്ങുകയറ്റം സുഖകരമാക്കാന്‍ സഹായിക്കുന്ന സ്റ്റീല്‍കൊണ്ടുള്ള തെങ്ങുകയറ്റ യന്ത്രം വിപണിയിലെത്തി. തെങ്ങുകയറ്റ യന്ത്രം കണ്ടുപിടിച്ച ചെമ്പേരിയിലെ മുതുകുളത്തില്‍ കുഞ്ഞേട്ടന്റെ മകന്‍ അപ്പച്ചനാണ് സ്റ്റീല്‍കൊണ്ടുള്ള പുതിയ യന്ത്രം കണ്ടുപിടിച്ചത്. ഇതിന്... ![]()
വേദന മറക്കാന്‍ വിനീത ചിത്രം വരയ്ക്കുന്നു
കോഴിക്കോട്: വര്‍ണങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍ കാലുകളുടെ വേദന വിനീത മറക്കും. മനസ്സിലെ മഴവില്ലുകള്‍ വസ്ത്രങ്ങളിലും ക്യാന്‍വാസുകളിലുമെല്ലാം മായാജാലം തീര്‍ക്കും. ഫാബ്രിക് പെയിന്റിങ്, ഗ്ലാസ് പെയിന്റിങ്, ക്യാന്‍വാസ് പെയിന്റിങ്, പോട്ട് പെയിന്റിങ്.... ഇങ്ങനെ വിനീതയുടെ ഇഷ്ടങ്ങളുടെ... ![]() ![]()
മൂന്നു കുട്ടികളെ രക്ഷിച്ച അഞ്ജന ശാസ്ത്രിപുരത്തിന്റെ വീരപുത്രി
ആലപ്പുഴ: ശാസ്ത്രിപുരത്തുകാര്‍ വീരപരിവേഷം നല്‍കി പ്രകീര്‍ത്തിക്കുമ്പോഴും പിഞ്ചുകുഞ്ഞിന്റെ കൈ തല്ലിപ്പൊട്ടിച്ചതിന്റെ വേദനയിലാണ് അഞ്ജന. കളിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് എര്‍ത്ത് വയറില്‍ പറ്റിപ്പിടിച്ച മൂന്നു കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഈ ഏഴാം... ![]() ![]()
തണുപ്പും വിശപ്പും കൊല്ലുന്ന ഗ്രാമത്തിലേക്ക് മലയാളത്തിന്റെ സ്‌നേഹപ്പുതപ്പുകള്‍
തൃശ്ശൂര്‍: 'വിശപ്പടക്കാന്‍ അവര്‍ എലികളെ പിടിച്ചുതിന്നുന്നു. തണുപ്പ് എല്ലു തുളച്ചുകയറുന്ന രാത്രികളില്‍ അവര്‍ ചെറിയ കുഴികള്‍ കുഴിച്ച് കുഞ്ഞുങ്ങളെ അതില്‍ കിടത്തി ഉണങ്ങിയ പുല്ലിട്ടു മൂടും. മാറാനുള്ള തുണിയില്ലാത്തതുകൊണ്ട് ദിവസങ്ങളോളം കുളിക്കാതിരിക്കുന്ന അവിടത്തെ സ്ത്രീകളോട്... ![]()
സത്യസന്ധതാ പാഠവുമായി ജനാര്‍ദ്ദനന്‍ മാഷിന്റെ ആളില്ലാക്കടയ്ക്ക് 17 വയസ്
പിലാത്തറ: ഡി.പി.ഇ.പി യും വിദ്യാഭ്യാസ പരിഷ്‌കരണവുമൊക്കെ വരുന്നതിനു മുമ്പ് സത്യസന്ധത പഠിപ്പിക്കാന്‍ ജനാര്‍ദ്ദനന്‍ മാഷ് നടത്തിയ ആളില്ലാക്കടയ്ക്ക് 17 വയസ്. എടനാട് ഈസ്റ്റ് എല്‍.പി.സ് കൂള്‍ മാനേജരും സ്‌കൗട്ട് അസിസ്റ്റന്റ് ലീഡര്‍ ട്രെയിനിയുമായ പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍... ![]() ![]()
പുകവലി വര്‍ജിച്ച് കൂളിമാട് ഗ്രാമം
ഒന്നര പതിറ്റാണ്ടായി പുകവലിയും പുകയില ഉപയോഗവും ഒഴിവാക്കിയ ആരോഗ്യസംരക്ഷകരായാണ് കൂളിമാട്ടുകാരെ പുറംലോകം അറിയുന്നത്. വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് ഈ ഗ്രാമത്തെ കൈപിടിച്ചെത്തിക്കാന്‍ നാട്ടിലെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു നടത്തിയ കൂടിയാലോചനയുടെ ഫലമായിരുന്നു... ![]()
ഇച്ഛാശക്തിയുടെ പാഠപുസ്തകമായി ശ്രീജ
കോട്ടയ്ക്കല്‍: വിരിയുംമുമ്പേ ഇതളടര്‍ന്ന പൂവിന്റെ നൊമ്പരമാണാ മുഖത്ത്... എല്ലുകള്‍ ഓരോന്നായി നുറുങ്ങുമ്പോഴും അവള്‍ കരഞ്ഞില്ല. അസഹ്യമായ വേദനയ്ക്ക് സംഗീതം മരുന്നായി. തനിക്ക് വിധിച്ചിട്ടില്ലാത്ത വര്‍ണലോകം അവള്‍ ചായക്കൂട്ടുകള്‍കൊണ്ട് തീര്‍ത്തു. രോഗക്കിടക്കയില്‍ നിന്ന്... ![]() ![]()
വിധി ക്രൂരതകാട്ടിയ കുരുന്നുകള്‍ക്ക് ആഗ്രഹ സാഫല്യവുമായി സംഘടന
കോയമ്പത്തൂര്‍: മാരകമായ രോഗപീഡകളുമായി ജീവിക്കുന്ന കുരുന്നുകള്‍. അവര്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന ചെറുതും വലുതുമായ ആഗ്രഹങ്ങള്‍. മക്കളുടെ വിധിയോര്‍ത്ത് മനസ്സുതകര്‍ന്ന മാതാപിതാക്കള്‍. ചികിത്സാച്ചെലവുമൂലം സാമ്പത്തിക നില തകര്‍ന്ന മാതാപിതാക്കള്‍ക്ക് സഫലീകരിക്കാനാവാത്ത... ![]() ![]()
മൃതദേഹത്തിലെ വസ്ത്രത്തില്‍ നിന്ന് ലഭിച്ചപണം തിരികെ നല്‍കി ആസ്‌പത്രി ജീവനക്കാര്‍ മാതൃകകാട്ടി
ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം വസ്ത്രങ്ങള്‍ കത്തിച്ചുകളയാനെടുത്തപ്പോള്‍ അതില്‍ നിന്ന് ലഭിച്ച 20500രൂപ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി ആസ്പത്രിയിലെ മൂന്ന് ജീവനക്കാര്‍ സത്യസന്ധത കാട്ടി. ചേര്‍ത്തല താലൂക്ക് ആസ്പത്രിയിലെ... ![]()
ചന്തുവിന്റേത് തൊഴിലാളി ഇല്ലാതെ സ്വയം നിര്‍മ്മിച്ച വീട്
യവനാര്‍കുളം (തവിഞ്ഞാല്‍): തൊഴിലാളിയും മുതലാളിയുമെല്ലാം ഒരാള്‍ തന്നെ. വീടിന്റെ അടിത്തറ മുതല്‍ കോണ്‍ക്രീറ്റ് വരെയുള്ള ജോലികള്‍ തനിയെ ചെയ്ത് ചന്തു വ്യത്യസ്തനാകുകയാണ്. പാതിവഴിയില്‍ ആദിവാസി വീട് നിര്‍മാണം നിലയ്ക്കുമ്പോള്‍ ഇതിനപവാദമാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളം... ![]()
മുല്ലപ്പൂമണം പേറി ഇവരുടെ അക്ഷര വഴികള്‍
പാലക്കാട്: വൈകുന്നേരങ്ങളില്‍ സുല്‍ത്താന്‍പേട്ട സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ബ്രേക്കിടുന്ന വണ്ടികള്‍ക്കരികിലേക്ക് ഒരുമുഴം മുല്ലപ്പൂവിന്റെ മണവുമായി ഇവരുടെ മെലിഞ്ഞ കൈകള്‍ നീളും. ഒപ്പം പൂവാങ്ങുമോ എന്ന അപേക്ഷയും. സിഗ്നലില്‍ പച്ചവെളിച്ചം കാത്തുകിടക്കുന്നവര്‍ക്കും... ![]() ![]()
സൂരജിന് പഠനത്തിനൊപ്പം ജീവിതത്തിലും എ പ്ലസ്
കൊച്ചി: പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും സൂരജിന് എ പ്ലസിന്റെ തിളക്കമാണ്. വെളുപ്പിന് നാലു മണിക്ക് തുടങ്ങുന്ന പത്രവിതരണക്കാരന്റെ റോളിനും പിന്നെ ഇപ്പോള്‍ സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒന്നാം നമ്പര്‍ മാര്‍ക്കുകാരന്‍ എന്ന നേട്ടത്തിനുമെല്ലാം സൂരജിന്റെ... ![]()
ഷംസീറിന്റെ ധീരത വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചു
താമരശ്ശേരി: പന്ത്രണ്ട്‌കോല്‍ താഴ്ചയും മൂന്നാള്‍ പൊക്കത്തില്‍ വെള്ളവുമുള്ള കിണറ്റില്‍ വീണ വിദ്യാര്‍ഥിയുടെ ജീവന്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ധീരതയാല്‍ രക്ഷപ്പെട്ടു. പൂനൂര്‍ കണ്ടോത്ത് ഹരിദാസന്റെ മകന്‍ പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി രോഹിതാണ് അബദ്ധത്തില്‍... ![]()
മുറിവുണക്കാന്‍ സഹ്‌റ കോവളത്തെത്തി
കോവളം: ചികിത്സയ്ക്ക് വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ മുറിവുണക്കാന്‍ ബ്രിട്ടീഷ് വനിത കോവളത്തെത്തി. മനുഷ്യ ശരീരത്തിലെ വ്രണങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സഹ്‌റ എച്ച്. പാള്‍വന്‍ ആണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇന്ത്യയിലെത്തിയത്. സൗദി അറേബ്യയിലെ മെഡി സിറ്റിയില്‍... ![]() ![]()
അഞ്ചുപേര്‍ക്ക് 'കണ്ണും കരളു'മായി സ്റ്റാന്‍ലി...
കൊച്ചി: മസ്തിഷ്‌കമരണം ബാധിച്ച പത്താംക്ലാസ് വിദ്യാര്‍ഥി സ്റ്റാന്‍ലി ജോര്‍ജ് അന്ത്യോപഹാരമായി നല്‍കിയ കണ്ണും കരളും വൃക്കകളും പുതുജീവിതം പകര്‍ന്നത് അഞ്ച് പേര്‍ക്ക്. മസ്തിഷ്‌ക മരണമടഞ്ഞ സ്റ്റാന്‍ലിയുടെ കരളും രണ്ടു വൃക്കകളും ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്... ![]() |