goodnews head

കുളത്തില്‍ മുങ്ങിയ രണ്ടുവിദ്യാര്‍ഥികളെ പന്ത്രണ്ടുകാരന്‍ രക്ഷിച്ചു

Posted on: 05 Jun 2009


നാദാപുരം: നീന്തല്‍ പഠിക്കാനായി കുളത്തിലിറങ്ങി മുങ്ങിപ്പോയ എട്ടുവയസ്സുകാരായ രണ്ട്‌വിദ്യാര്‍ഥികളെ പന്ത്രണ്ടുവയസ്സുകാരന്‍ രക്ഷപ്പെടുത്തി. കുമ്മങ്ങോട് പറമ്പത്ത് അദ്‌നാന്‍(12) ആണ് കമ്മങ്കോട് സ്വദേശികളായ റുക്‌നുദ്ദീന്‍(8), ജംഷീദ്(8) എന്നിവരെ രക്ഷിച്ചത്.

കുമ്മങ്കോട്ടെ കുറുവമ്പത്ത് സ്രാമ്പിക്കുളത്ത് നിന്ന് നീന്തം പഠിക്കുന്നതിനിടെയാണ് രണ്ട്‌പേരും മുങ്ങിത്താണുപോയത്. കുളത്തില്‍ ശ്വാസം മുട്ടിക്കിടന്ന രണ്ടുപേരെയും അതുവഴിപോകുമ്പോള്‍ അദ്‌നാന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുളത്തിലേക്ക് എടുത്തുചാടിയ അദ്‌നാന്‍ മുടിപിടിച്ച് രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു.

നാദാപുരം ഗവ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അദ്‌നാന്‍. ദുബായിലെ നായിഫ് റസ്റ്റോറന്റ് ഉടമ പറമ്പത്ത അഷറഫിന്റെ മകനാണ്. രണ്ട്‌പേരെ രക്ഷിച്ച അദ്‌നാനെ നാദാപുരം പഞ്ചായത്ത് മുസ്‌ലിംയൂത്ത് ലീഗ്കമ്മിറ്റി അനുമോദിച്ചു. നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം.കെ.അഷറഫ് ഉപഹാരം നല്കി. പി.മുനീര്‍, സി.കെ.നാസര്‍, സി.എച്ച്. റസാഖ്, കെ.കെ.സി.ജാഫര്‍, വി.ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

 

 




MathrubhumiMatrimonial