ഒരു പൂരത്തിന്റെ ഓര്‍മ്മ മരണത്തിന്റെയും

തെക്ക് കോട്ടപ്പുറം പുഴയ്ക്കപ്പുറം എറണാകുളം ജില്ല. എന്റെ കുട്ടിക്കാലത്ത് കോട്ടപ്പുറം പുഴയ്ക്ക് പാലമില്ല. ബോട്ടില്‍ പുഴ കടന്ന് ബസ്സ് കയറി പറവൂര്‍ ആലുവ വഴി എറണാകുളത്ത് പോവുക എന്നത് അന്നൊക്കെ വിദേശ രാജ്യത്ത് പോകുന്നതുപോലെ വിദൂരസ്വപ്നം. അതുകൊണ്ട് കുട്ടിക്കാലത്തെ ഞങ്ങളുടെ...



പൂരം സുരക്ഷയ്ക്ക് സംസ്ഥാന ദുരന്തനിവാരണസേനയും

തൃശ്ശൂര്‍:സംസ്ഥാന ദുരന്തനിവാരണസേനയുടെ 40 പേരടങ്ങുന്ന ഒരു പ്ലാറ്റൂണ്‍ നഗരത്തിലെത്തി. പ്രത്യേകം പരിശീലനം സിദ്ധിച്ച പോലീസ് അംഗം കമാന്‍ഡന്‍റ് സി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം തൃശ്ശൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എ.ഡി.ജി.പി.മാരായ ഡോ. ബി. സന്ധ്യയുടെയും...



പൂരത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങളും

തൃശ്ശൂര്‍ പൂരത്തിന്റെ പ്രൗഢിയും ചരിത്രവും പുസ്തകത്താളിലേക്ക്. തൃശ്ശൂര്‍ക്കാരായ കെ.കെ. ശിവദാസും പി.കെ. പ്രിയയുമാണ് പൂരത്തെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നത്. 32 വര്‍ഷമായി മുടങ്ങാതെ പൂരത്തിനെത്തുന്ന പ്രിയയുടെ മനസ്സില്‍ രണ്ടുവര്‍ഷം മുമ്പാണ് തൃശ്ശൂര്‍ പൂരം...



രോഗങ്ങള്‍ക്കിടയിലും രാമഭദ്രന് മോഹസാഫല്യം

ശരീരത്തിലെ മുറിവുകള്‍ നല്‍കുന്ന വേദനയ്ക്കിടയിലും പതിവു തെറ്റാതെ ദൗത്യം നിറവേറ്റാനായ സംതൃപ്തിയുണ്ടായിരുന്നു രാമഭദ്രന്റെ മുഖത്ത്. അസ്വസ്ഥതകള്‍ക്കിടയിലും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി അവന്‍ അനുസരണയോടെ നടന്നു. തളര്‍ച്ച മാറാത്ത തുമ്പിക്കൈ നിലത്തൂടെ ഇഴച്ച് നീക്കിയായിരുന്നു...



ആനയ്ക്കായി മരുന്നുകട

ആനകളെ സംബന്ധിച്ച് തൃശ്ശൂരില്‍ ഇല്ലാത്തത് അതുമാത്രമായിരുന്നു- ഒരു മരുന്നുകട. അതിന്റെ കുറവും ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. ആനയുടമസ്ഥസംഘം വിവിധോദ്ദേശ്യ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് തിരുവമ്പാടി ദേവസ്വം ബില്‍ഡിങ്‌സില്‍ നീതി സ്റ്റോര്‍ തുറന്നത്. 10 ശതമാനം...



ഉച്ചവെയിലിനെ നറുനിലാവാക്കി പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്

തൃശ്ശൂര്‍:നട്ടുച്ചയുടെ തീച്ചൂടില്‍ ഭക്തരുടെ മനസ്സില്‍ കുളിര്‍മഴയായാണ് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളിയത്. ചെമ്പടയുടെ താളപ്പൊലിമയില്‍ കുടമാറ്റത്തിന്റെ വര്‍ണ്ണമേളം. ഗോപുരനടയില്‍ നിരന്ന പതിനാല് ആനകളുടെ നടുവിലേക്ക് ഭഗവതിയുടെ തിടമ്പേറ്റിയ പാറമേക്കാവ് പദ്മനാഭന്‍...



ഇലഞ്ഞിക്കിത് പത്താം പൂരം

വടക്കുംനാഥന്റെ മുറ്റത്ത് പുതിയ ഇലഞ്ഞി നട്ടുപിടിപ്പിച്ചിട്ട് ഇത് പത്താം വര്‍ഷം. പുതിയ ഇലഞ്ഞിക്ക് ഈ വര്‍ഷത്തെ പൂരം ഉണര്‍ത്തുന്നത് പത്തു വര്‍ഷത്തെ മധുരസ്മരണകളാണ്. പൂരപ്രേമികളെ എക്കാലത്തും ആകര്‍ഷിക്കുകയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും ചെയ്യുന്ന ഇലഞ്ഞിത്തറ...



തിമിലയുടെ 'പത്മ'സൗന്ദര്യം

ഓര്‍മകളില്‍ വസന്തം വിരിയുന്ന 41 പൂരക്കാലങ്ങള്‍. കുഴൂര്‍ നാരായണമാരാരുടെ സിദ്ധികള്‍ക്ക് രാഷ്ട്രത്തിന്റെ അംഗീകാരം ഇപ്പോഴാണ് കിട്ടുന്നത്. പക്ഷെ, പഞ്ചവാദ്യത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ മനസ്സിന്റെ അംഗീകാരങ്ങളുടെ പൂമുഖത്ത് എന്നേ പ്രതിഷ്ഠിച്ചുകഴിഞ്ഞു. പത്മഭൂഷണ്‍ നേടുന്ന...



മഠത്തില്‍വരവില്‍ പഞ്ചവാദ്യനിലാവ്

തൃശ്ശൂര്‍: മഠത്തില്‍വരവ് പഞ്ചവാദ്യം പൂനിലാവുപോലെ ഒഴുകി. പുറംചൂട് മറന്ന് പഞ്ചവാദ്യത്തിന്റെ ഉള്‍പ്പുളകങ്ങളിലേക്ക് ആസ്വാദകര്‍ കയ്യും മെയ്യും ഉപയോഗിച്ച് ആഴ്ന്നിറങ്ങി. കൂട്ടിക്കൊട്ടലുകളുടെ എണ്ണം പതിനെട്ടാക്കി കൂട്ടി പ്രമാണി അന്നമനട പരമേശ്വരമാരാര്‍ പഞ്ചവാദ്യപ്രേമികളെ...



പെരുവനം മാരാത്തുനിന്ന് നാല്‍വര്‍

മേളകലയുടെ ഈറ്റില്ലവും പോറ്റില്ലവുമായ പെരുവനത്തുനിന്ന് മേളപ്പെരുമഴ തീര്‍ക്കാന്‍ സഹോദരന്മാരുടെ സംഘവും പെരുവനം നാരായണന്‍ മാരാര്‍, പെരുവനം അപ്പുമാരാര്‍, പെരുവനം ശങ്കുണ്ണിമാരാര്‍ തുടങ്ങി പ്രഗത്ഭര്‍ പിറന്ന പെരുവനം മാരാത്ത് കുടുംബത്തുനിന്ന് പെരുവനം സതീശനും അനുജന്‍മാരുമടക്കം...



പൂരത്തിന്റെ പീലിക്കണ്ണുകള്‍

രൂപത്തിലും സംവിധാനത്തിലും പഴമ തുടരുമ്പോഴും ചില പുതുമകള്‍ ആലവട്ടത്തിന്റെ മികവ് കൂട്ടുന്നു. പാറമേക്കാവില്‍ പ്രൊഫ. ചാത്തനാത്ത് മുരളീധരനും അമ്മ സുഭദ്രാമ്മയുമാണ് ആലവട്ടങ്ങള്‍ ഒരുക്കുന്നത്. ഇവരുടെ ശിഷ്യരായ രജനിയും സുനിതയുമെല്ലാം ഏറെ സഹായിക്കുകയും ചെയ്യുന്നു. തിരുവമ്പാടിയില്‍...



ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടിപ്പെരുമഴ

തൃശ്ശൂര്‍:വടക്കുംനാഥസന്നിധിയിലെ ഇലഞ്ഞിത്തറച്ചുവട്ടില്‍ പാണ്ടിമേളം പെരുമഴ പെയ്യിച്ചു. ഉച്ചച്ചൂടിന്റെ തീക്ഷ്ണത മേളത്തിന്റെ പെരുമഴയില്‍ ഇല്ലാതായി. കൈവിരല്‍ത്തുമ്പില്‍ താളങ്ങള്‍ക്കോര്‍ത്തും ശരീരമിളക്കിയും ആസ്വാദകര്‍ മേളത്തോടൊപ്പം ചേര്‍ന്നു. പാണ്ടിയുടെ ചടുലഭാഗത്തിന്റെ...



പൂരം ചടങ്ങുകള്‍ ഇന്ന്‌

ഝ പാറമേക്കാവ് ക്ഷേത്രത്തില്‍നിന്ന് കീരംകുളങ്ങര ക്ഷേത്രത്തില്‍ ഇറക്കി പൂജ, ചെമ്പുക്കാവ് മന, മിഥുനപ്പിള്ളി മന, മുല്ലനേഴി മന എന്നിവിടങ്ങളില്‍ ഇറക്കി പൂജ, പൂരം പന്തലില്‍. ഝ തിരുവമ്പാടി ക്ഷേത്രത്തില്‍നിന്ന് ദേവി ശങ്കരന്‍കുളങ്ങര ക്ഷേത്രത്തില്‍ ആറാട്ട് കഴിഞ്ഞ് ഉപചാരങ്ങള്‍ക്കുശേഷം...



പന്തലുകള്‍ റോഡില്‍ ഉയരുമ്പോള്‍...

പൂരം വളരുന്നതനുസരിച്ച് നഗരം വളരുന്നില്ല. സ്വരാജ് റൗണ്ടിലെ അലങ്കാരപ്പന്തലുകള്‍ക്ക് പഴക്കമേറെയുണ്ട്. പക്ഷേ പന്തലിന്റെ വിസ്തൃതിയും ഉയരവും അത് കാഴ്ച വിരുന്നൊരുക്കുന്ന കാലദൈര്‍ഘ്യവും ഏറി. റൗണ്ടാണെങ്കില്‍ വളരുന്നുമില്ല. നിയന്ത്രിക്കാനാവാത്ത ഗതാഗതക്കുരുക്കാണ് ഫലം....



സാന്ധ്യശോഭയില്‍ കുടമാറ്റം

തൃശ്ശൂര്‍: തെക്കേനടയില്‍ ആദ്യം മിഴിതുറന്നത് ആലവട്ടങ്ങളാണ്. ആര്‍പ്പുവിളികളോടെ ആള്‍ക്കടല്‍ എതിരേറ്റു. പൂമാലയണിഞ്ഞ്, മണിമാലകളേന്തിയ പാറമേക്കാവ്പത്മനാഭന്‍ ഗോപുരം കടന്നപ്പോള്‍ പൂരക്കടലിളകിമറിഞ്ഞു. ദേശം കടന്നെത്തിയ പൂരപ്രേമികള്‍ അതിലലിഞ്ഞുചേര്‍ന്നു. ഇലഞ്ഞിത്തറമേളത്തിന്...



പൂരക്കാഴ്ചകളിലൂടെ ഒരു യാത്ര

രണ്ടാംവിള കൃഷി കഴിഞ്ഞ് വിജനമായ പാടശേഖരങ്ങള്‍. മഴക്കാലത്തിന്റെ പച്ചപ്പുകള്‍ മാഞ്ഞ് ഗ്രാമങ്ങള്‍ വേനലിന്റെ കനല്‍ച്ചൂടിലേക്ക് വഴുതിവീഴാനൊരുങ്ങി നില്‍ക്കുന്ന കാലം. അവിടെ തുടങ്ങുകയായി മലയാളിയുടെ പൂരാഘോഷങ്ങള്‍. കന്നിമാസത്തിലെ തിരുവില്വാമല നിറമാലയാണ് ഒരുവര്‍ഷത്തെ...






( Page 2 of 5 )






MathrubhumiMatrimonial