സാന്ധ്യശോഭയില്‍ കുടമാറ്റം
Posted on: 22 Apr 2013
തൃശ്ശൂര്‍: തെക്കേനടയില്‍ ആദ്യം മിഴിതുറന്നത് ആലവട്ടങ്ങളാണ്. ആര്‍പ്പുവിളികളോടെ ആള്‍ക്കടല്‍ എതിരേറ്റു. പൂമാലയണിഞ്ഞ്, മണിമാലകളേന്തിയ പാറമേക്കാവ്പത്മനാഭന്‍ ഗോപുരം കടന്നപ്പോള്‍ പൂരക്കടലിളകിമറിഞ്ഞു. ദേശം കടന്നെത്തിയ പൂരപ്രേമികള്‍ അതിലലിഞ്ഞുചേര്‍ന്നു.
ഇലഞ്ഞിത്തറമേളത്തിന് അവസാന കോല്‍ വീഴുമ്പോള്‍ സമയം നാലരയോടടുത്തു. കനത്ത പോലീസ് ബന്തവസിലായിരുന്നു തെക്കോട്ടിറക്കം. പാറമേക്കാവിന്റെ ഗജവീരന്മാര്‍ ആള്‍ക്കൂട്ടത്തിനു മുന്നിലണിനിരന്നപ്പോഴും മതില്‍തീര്‍ത്ത് പോലീസ് നിലകൊണ്ടു.
5.20 ഓടെ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി ശിവസുന്ദര്‍ ഗോപുരം കടന്നു. തിരുവമ്പാടിയുടെ ഗുരുജി ശ്രീപത്മനാഭന്റെ പാപ്പാന്‍ ചികിത്സ തേടിപ്പോയത് ആനയുടെ തെക്കോട്ടിറക്കത്തിന് തടസ്സമായി. പതിനാലാനകളുമായാണ് തിരുവമ്പാടി കുടമാറ്റം തുടങ്ങിയത്. അരമണിക്കൂറിനു ശേഷമെത്തിയ 'മംഗലാംകുന്ന് ഗണേശന്‍' കുറവ് നികത്തി.
5.45നാണ് കുടമാറ്റം തുടങ്ങിയത്. വര്‍ണ്ണക്കുടകള്‍ വിരിച്ച് ദേശക്കാര്‍ മാനത്ത് വിസ്മയം തീര്‍ത്തു. കുടമാറ്റം പൂരപ്പെരുമയ്ക്ക് പകിട്ടു കൂട്ടി. ചമയക്കൂട്ടങ്ങളില്‍ ഒളിപ്പിച്ചുവെച്ച കുടകള്‍ അത്യാഹ്ലാദത്തോടെയാണ് തട്ടകം സ്വീകരിച്ചത്. തിരുവമ്പാടിയുടെ കെട്ടുകാളയും ലക്ഷ്മീവിളക്കും പാറമേക്കാവിന്റെ ചോറ്റാനിക്കര ഭഗവതിയും സ്‌പെഷല്‍ കുടകളില്‍ മുന്നിട്ടുനിന്നു. കുടമാറ്റത്തിന് ഏഴുമണിയോടെ സമാപനമായി.