രോഗങ്ങള്‍ക്കിടയിലും രാമഭദ്രന് മോഹസാഫല്യം
Posted on: 22 Apr 2013
ശരീരത്തിലെ മുറിവുകള്‍ നല്‍കുന്ന വേദനയ്ക്കിടയിലും പതിവു തെറ്റാതെ ദൗത്യം നിറവേറ്റാനായ സംതൃപ്തിയുണ്ടായിരുന്നു രാമഭദ്രന്റെ മുഖത്ത്. അസ്വസ്ഥതകള്‍ക്കിടയിലും തിരുവമ്പാടി ഭഗവതിയുടെ തിടമ്പുമായി അവന്‍ അനുസരണയോടെ നടന്നു. തളര്‍ച്ച മാറാത്ത തുമ്പിക്കൈ നിലത്തൂടെ ഇഴച്ച് നീക്കിയായിരുന്നു നടത്തം. തിടമ്പ് ബ്രഹ്മസ്വം മഠത്തിലെത്തിക്കും വരെ ശരീരത്തിന്റെ അവശത മനസ്സിനെ ബാധിക്കാതെ അവന്‍ നടന്നു തീര്‍ത്തു. ഞായറാഴ്ച പൂരത്തിന് തുടക്കമിട്ട് തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്ക് എഴുന്നള്ളിപ്പിന് തിടമ്പേറ്റിയതിലൂടെ ഇത്തവണ പൂരം കൂടാനുളള രാമഭദ്രന്റെ മോഹം സഫലമായി. തിരുവമ്പാടി ക്ഷേത്രത്തില്‍നിന്ന് ബ്രഹ്മസ്വം മഠം വരെയുള്ള ചെറിയ ദൂരത്തേയ്ക്കാണെങ്കിലും തിടമ്പ് വഹിക്കാനായതിന്റെ സന്തോഷമായിരുന്നു ആ മുഖത്ത്.
തുമ്പിക്കൈ തളര്‍ന്ന് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയിലായിരുന്നു അമ്പത്തിരണ്ടുകാരന്‍ രാമഭദ്രന്‍. തുമ്പിക്കൈ നിലത്തൂന്നി തൊട്ടുനോക്കി മാത്രം നടക്കാന്‍ കഴിഞ്ഞിരുന്ന അവന് ദിശ തെറ്റുകയും ചെയ്തിരുന്നു. അലോപ്പതിയും ഹോമിയോപ്പതിയും മരുന്നുകള്‍ പരീക്ഷിച്ച് ഭേദമില്ലാതെയാണ് ആയുര്‍വ്വേദ ചികിത്സ തുടങ്ങിയത്. എണ്ണത്തോണിയില്‍ കിടത്തി ക്ഷീരബലയും നവരക്കിഴിയും അടക്കമുള്ള ചികിത്സയിലായിരുന്നു ഏറെനാള്‍. മറ്റം വാക സ്വദേശി ആനന്ദന്‍ ഗുരുക്കളായിരുന്നു ചികിത്സിച്ചത്. ചികിത്സയുടെ ഫലമായി തുമ്പിക്കൈയില്‍ വെള്ളമെടുക്കാനും ചെറുതായി അനക്കാനുമൊക്കെ കഴിഞ്ഞിരുന്നു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ എഴുന്നള്ളിക്കാവൂ എന്ന അധികൃതരുടെ തീരുമാനത്തെതുടര്‍ന്നാണ് രാമഭദ്രന് തിടമ്പേറ്റാനുള്ള അവസരമായി ചെറിയ ദൂരം നല്‍കിയത്. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് രാമഭദ്രന്‍ പൂരത്തിന് മഠത്തിലേക്ക് എഴുന്നള്ളിപ്പിന് തിരുവമ്പാടി ദേവിയുടെ തിടമ്പേറ്റുന്നത്.