
പൂരത്തെക്കുറിച്ച് രണ്ട് പുസ്തകങ്ങളും
Posted on: 24 Apr 2010

32 വര്‍ഷമായി മുടങ്ങാതെ പൂരത്തിനെത്തുന്ന പ്രിയയുടെ മനസ്സില്‍ രണ്ടുവര്‍ഷം മുമ്പാണ് തൃശ്ശൂര്‍ പൂരം പുസ്തക രൂപത്തിലെന്ന ആശയമുണ്ടായത്. ലൈബ്രറികളില്‍ നിന്നും സുവനീറുകളില്‍ നിന്നുമാണ് ചരിത്രവും മറ്റ് ആധികാരിക വിവരങ്ങളും ശേഖരിച്ചത്. 'നമ്മുടെ മലയാളം ഡോട് കോം' എന്ന മാസികയുടെ ചീഫ് എഡിറ്ററാണ് പ്രിയ. പഠനം എന്നതിലുപരി ആസ്വാദകയുടെ നിരീക്ഷണങ്ങളാണ് 'തൃശ്ശൂര്‍ പൂരം' എന്ന പുസ്തകത്തിന്റെ പ്രത്യേകത.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകനായ കെ.കെ. ശിവദാസ് പിഎച്ച്.ഡി. പ്രബന്ധത്തിന്റെ തുടര്‍ച്ചയായാണ് 'തൃശ്ശൂര്‍ പൂരം- പകിട്ടും പെരുമയും' എന്ന പുസ്തകമെഴുതിയത്. പ്രതിനിധാന സ്വഭാവത്തിലൂടെ പൂരത്തെ നോക്കിക്കാണുകയാണ് പുസ്തകം. കച്ചവടക്കാര്‍ മുതലുള്ള ഓരോ വിഭാഗങ്ങളുടെയും പൂരമുണ്ട് പുസ്തകത്തില്‍. ഉത്സവങ്ങള്‍ക്ക് സംസ്‌കാരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും കൂടിയാണീ കൃതി.
