
പൂരം സുരക്ഷയ്ക്ക് സംസ്ഥാന ദുരന്തനിവാരണസേനയും
Posted on: 22 Apr 2013
തൃശ്ശൂര്‍:സംസ്ഥാന ദുരന്തനിവാരണസേനയുടെ 40 പേരടങ്ങുന്ന ഒരു പ്ലാറ്റൂണ്‍ നഗരത്തിലെത്തി. പ്രത്യേകം പരിശീലനം സിദ്ധിച്ച പോലീസ് അംഗം കമാന്‍ഡന്‍റ് സി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘം തൃശ്ശൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എ.ഡി.ജി.പി.മാരായ ഡോ. ബി. സന്ധ്യയുടെയും ശങ്കര്‍ റെഡ്ഡിയുടെയും നിര്‍ദേശാനുസരണമാണ് ദുരന്തനിവാരണസേനയുടെ പ്രത്യേക സംഘം തൃശ്ശൂരിലെത്തിയത്. ഇതാദ്യമായാണ് സംസ്ഥാന ദുരന്തനിവാരണസംഘം പൂരനഗരിയില്‍ സുരക്ഷാ ക്രമീകരണത്തിനെത്തിയത്. നഗരത്തിലെ തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ സന്ദര്‍ഭങ്ങളില്‍ ഈ സേനയുടെ സേവനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സുരക്ഷാനടപടികള്‍ക്കായി മൂവായിരത്തോളം പോലീസുകാരെയാണ് വിന്യസിപ്പിച്ചിരുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ ഒരു യൂണിറ്റും തൃശ്ശൂരിലെത്തിയിരുന്നു,
