കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ഇക്കൊല്ലം 50 ബ്രാഞ്ചുകള്‍ തുടങ്ങുമെന്ന് ബജറ്റ് നിര്‍ദേശം. കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്കായി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി തുടങ്ങും. വിദേശ രാജ്യങ്ങളില്‍ ചിട്ടി നടത്തുന്നതിന് സബ്‌സിഡിയറി രൂപവത്ക്കരിക്കുന്നതിനുള്ള... ![]()
തിരുവനന്തപുരത്തും തൃശ്ശൂരിലും മലപ്പുറത്തും ഈ വര്‍ഷം റീസര്‍വേ തുടങ്ങും
തിരുവനന്തപുരം: ഭൂമികേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ റീസര്‍വേ ഈ വര്‍ഷം ഏറ്റെടുക്കും. ലാന്‍ഡ് റെക്കോര്‍ഡുകളുടെ നവീകരണമാണ് റവന്യൂ വകുപ്പിലെ പ്രധാന പ്ലാന്‍സ്‌കീം. മതിലകം, അഗളി, അരൂര്‍ എന്നിവിടങ്ങളില്‍ പുതിയ മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക്... ![]()
തട്ടിപ്പും കളികളും നിറഞ്ഞ ബജറ്റ് - കെ.എം. മാണി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് തട്ടിപ്പും കളികളും നിറഞ്ഞതാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി പത്രസമ്മേളനത്തില്‍ ആരോപിച്ചു. പുതിയ ഒരു പദ്ധതിയും ബജറ്റിലില്ല. റവന്യൂ കമ്മി പൂജ്യമാകുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. എന്നാലിത്... ![]()
മുസിരിസ് മാതൃകയില്‍ തലശ്ശേരി, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലും പദ്ധതി
തിരുവനന്തപുരം: മുസിരിസ് മാതൃകയില്‍ തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും. തലശ്ശേരിയിലെ ചരിത്രസ്മാരകങ്ങള്‍ക്ക് പുറമെ, മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം തുരുത്ത്, കണ്ണൂര്‍ കോട്ട, അറയ്ക്കല്‍ കൊട്ടാരം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും.... ![]()
മലബാറിനെ പൂര്‍ണമായും അവഗണിച്ച ബജറ്റ് - മലബാര്‍ ചേംബര്‍
കോഴിക്കോട്: മലബാറിനെ പൂര്‍ണമായും അവഗണിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ചതെന്ന് മലബാര്‍ ചേംബര്‍ പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച മലബാര്‍പാക്കേജില്‍ ഭൂരിഭാഗവും നടപ്പാക്കിയിട്ടില്ല. ബേപ്പൂര്‍ തുറമുഖവികസനം എവിടെയും... ![]()
കാഴ്ചപ്പാടില്ലാത്ത ബജറ്റ് -കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: യാതൊരു കാഴ്ചപ്പാടുമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായവളര്‍ച്ചയ്ക്ക് ഉതകുന്നതോ വിലക്കയറ്റത്തിന് ശമനമുണ്ടാക്കുന്നതോ അല്ല ബജറ്റ്. ഇത്രയും ഭാവനാശൂന്യമായ... ![]()
നികുതി കുറച്ചതിനെ സ്വാഗതം ചെയ്തു
തിരുവനന്തപുരം: ഹോട്ടലുകളുടെ ആഡംബര നികുതി കുറച്ച ബജറ്റ് നിര്‍ദ്ദേശത്തെ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ് സ്വാഗതം ചെയ്തു. ![]()
വളര്‍ച്ച മുരടിപ്പിക്കുന്നു- ബി.ജെ.പി.
തിരുവനന്തപുരം: വിലക്കയറ്റം തടയുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും യാതൊരു നിര്‍ദ്ദേശവുമില്ലാത്ത ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രസ്താവനയില്‍ അറിയിച്ചു. റവന്യു കമ്മി കുറച്ച് കേരളത്തിന്റെ ധനസ്ഥിതി... ![]()
ജനക്ഷേമ ബജറ്റ്- കടന്നപ്പള്ളി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനക്ഷേമത്തിനും ഉതകുന്നതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രസ്താവനയില്‍... ![]()
ബജറ്റിനെതിരെ നിയമസഭയ്ക്കുമുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം
തിരുവനന്തപുരം: പ്രതിഷേധക്കാരെ തടയാനായി ജലപീരങ്കിയുമായി വാര്‍ മെമ്മോറിയലിന് സമീപം പിക്കറ്റ്തീര്‍ത്ത് കാത്തുനിന്ന പോലീസ് സേനയെ ഇളിഭ്യരാക്കി ബജറ്റിനെതിരെ നിയമസഭയ്ക്ക് മുന്നില്‍ സംസ്ഥാനഅധ്യക്ഷന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ മൗന പ്രതിഷേധം. നിയമസഭയ്ക്ക് മുന്നില്‍... ![]()
വിഭവ സമാഹരണമില്ല; പ്രഖ്യാപനങ്ങള്‍ മാത്രം-വീരേന്ദ്രകുമാര്‍
കോഴിക്കോട്: വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മക നടപടികളൊന്നും പറയാതെ പതിവു പ്രഖ്യാപനങ്ങള്‍ മാത്രം ആവര്‍ത്തിക്കുന്ന ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. വിഭവ സമാഹരണത്തിനുള്ള... ![]()
സംസ്ഥാന ബജറ്റ്: നാളികേരത്തിന് അനുവദിച്ചത് തുച്ഛസംഖ്യ
തൃശ്ശൂര്‍: വിലത്തകര്‍ച്ചയുടെ വീഴ്ചയില്‍പ്പെട്ട നാളികേരത്തിന് സംസ്ഥാന ബജറ്റില്‍ ലഭിച്ചത് താഴ്ന്ന പരിഗണന. 15 കോടി തെങ്ങുകള്‍ വളര്‍ത്തുന്ന 50 ലക്ഷം കര്‍ഷകരെ രക്ഷിക്കാന്‍ മാറ്റിവെച്ചത് വെറും 30 കോടി രൂപ. കേന്ദ്രബജറ്റിലും തെങ്ങിന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. എല്ലാ... ![]()
കണ്ണൂരിന് ചിറക്‌വിരിക്കാം; വിമാനത്താവളത്തിന് ആയിരം കോടിയുടെ കമ്പനി
കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളനിര്‍മാണത്തിന് ആയിരംകോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനമുള്ള കമ്പനി രൂപവത്കരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചത് ഉത്തരമലബാറിന് നേട്ടമായി. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള... ![]()
ദേശീയ ഗെയിംസിന് 67 കോടി രൂപ
ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചത് 67 കോടി രൂപ. 210 കോടി രൂപ ചെലവില്‍ 23 സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനും 210 കോടി രൂപയ്ക്ക് നാലു പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി രൂപയും യുവജനക്ഷേമ... ![]()
കാലാവസ്ഥ വ്യതിയാന പഠനത്തിന് കോഴ്‌സ്
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കാലാവസ്ഥ വ്യതിയാനപഠനങ്ങള്‍ക്ക് പുതിയ ബിരുദാനന്തര ബിരുദകോഴ്‌സ് ആരംഭിക്കും. പൂക്കോട്ട് വെറ്ററിനറി കോളേജിനും പനങ്ങാട് ഫിഷറീസ് കോളേജിനും ഓരോകോടി രൂപവീതം വകയിരുത്തും. കാര്‍ഷിക കോളേജിലെ വനിതാഹോസ്റ്റല്‍, പി.ജി.ബ്ലോക്ക്, പഠനകേന്ദ്രം എന്നിവയ്ക്കായി... ![]()
മുഴുവന്‍ തീരവാസികള്‍ക്കും വീടും വൈദ്യുതിയും
അര്‍ഹരായ മുഴുവന്‍ തീരദേശവാസികള്‍ക്കും 2010-'11-ല്‍ വീടും വൈദ്യുതിയും ഉറപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഫിഷറീസ് മേഖലയില്‍ ഇതുവരെ മൊത്തം 2505 കോടി രൂപ ചെലവഴിക്കുകയോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയോ ചെയ്തിട്ടുണ്ട്. തലായിലെയും കൊയിലാണ്ടിയിലെയും മത്സ്യതുറമുഖങ്ങള്‍... ![]() |