state budget

മുഴുവന്‍ തീരവാസികള്‍ക്കും വീടും വൈദ്യുതിയും

Posted on: 05 Mar 2010


അര്‍ഹരായ മുഴുവന്‍ തീരദേശവാസികള്‍ക്കും 2010-'11-ല്‍ വീടും വൈദ്യുതിയും ഉറപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഫിഷറീസ് മേഖലയില്‍ ഇതുവരെ മൊത്തം 2505 കോടി രൂപ ചെലവഴിക്കുകയോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയോ ചെയ്തിട്ടുണ്ട്. തലായിലെയും കൊയിലാണ്ടിയിലെയും മത്സ്യതുറമുഖങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. ചെത്തി ഹാര്‍ബറിന്റെ രണ്ടാംഘട്ടത്തിന് രണ്ടുകോടി രൂപയും കേന്ദ്രാനുമതി ലഭിച്ച ചെറുവത്തൂരിലെയും ചേറ്റുവയിലെയും ഫിഷിങ്ഹാര്‍ബറുകള്‍ക്ക് 25 ലക്ഷം രൂപ വീതവും വകയിരുത്തും. കടല്‍ഭിത്തി നിര്‍മാണത്തിന്റെ അടങ്കല്‍ 43 കോടി രൂപയാണ്. ഫിഷറീസ് റോഡുകള്‍ക്ക് 25 കോടി രൂപയും വകയിരുത്തും.



MathrubhumiMatrimonial