കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി
Posted on: 05 Mar 2010
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ഇക്കൊല്ലം 50 ബ്രാഞ്ചുകള്‍ തുടങ്ങുമെന്ന് ബജറ്റ് നിര്‍ദേശം. കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്കായി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി തുടങ്ങും. വിദേശ രാജ്യങ്ങളില്‍ ചിട്ടി നടത്തുന്നതിന് സബ്‌സിഡിയറി രൂപവത്ക്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗിക്കുന്നു. കെ.എസ്.എഫ്.ഇ.യുടെ വളര്‍ച്ച 2009-2010-ലും തുടര്‍ന്നു. 2011-ല്‍ 10000 കോടിയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിട്ടിരുന്നത് ഇതിനകം കൈവരിച്ചുകഴിഞ്ഞു.
ബാലരാമപുരം (സായാഹ്നം), നന്തന്‍കോട്, ആര്യനാട്,ഉള്ളൂര്‍, കഠിനംകുളം, തിരുമല, ആയൂര്‍, വാളകം, വവ്വാക്കാവ്, ചിറ്റാര്‍, പഴകുളം, മയ്യനാട്, കായംകുളം, വൈക്കം ടോള്‍ ജങ്ഷന്‍, രാമപുരം, കുറുപ്പന്തറ, വാഴൂര്‍, വണ്ണപ്പുറം, രാജകുമാരി, ആദിക്കാട്ടുകുളങ്ങര, ഡാണാപ്പടി, പുന്നപ്ര, ചേര്‍ത്തല (സായാഹ്നം), വരാപ്പുഴ, തൃപ്പൂണിത്തറ (സായാഹ്നം), കിഴക്കമ്പലം, പെരുമ്പാവൂര്‍, മൂക്കന്നൂര്‍, പുത്തന്‍വേലിക്കര, ആരക്കുന്ന്, ചാലക്കുടി, കാഞ്ഞാണി, പുന്നയൂര്‍ക്കുളങ്ങര, തിരുവില്വാമല, ചന്ദ്രനഗര്‍, വാണിയംകുളം, അലനെല്ലൂര്‍, മാങ്കാവ്, അത്തോളി, പാണ്ടിക്കാട്, മങ്കട, കടുങ്ങാത്ത്കുണ്ട്, മേപ്പയ്യൂര്‍, പനമരം, തരുവണ്ണ, പുതുപ്പാടി, പയ്യാവൂര്‍, പിലാത്തറ, കാസര്‍കോട്(സായാഹ്നം), ഉദുമ എന്നിവിടങ്ങളിലാണ്പുതിയ ബ്രാഞ്ച് തുടങ്ങുന്നത്. 2011-ല്‍ പ്രതിമാസ ചിട്ടി ലക്ഷ്യം 600 കോടി രൂപയാണ്.
2010 - 2011ല്‍ 750 കോടി രൂപ വായ്പ നല്‍കുന്നതിനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്. കെ.എഫ്.സി.യുടെ വിപുലീകരണം ലക്ഷ്യമിട്ട് സിഡ്ബിയില്‍നിന്ന് സ്വതന്ത്രമായ ബാങ്കേതര ധനകാര്യ സ്ഥാപനമായി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.