ബജറ്റിനെതിരെ നിയമസഭയ്ക്കുമുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം
Posted on: 05 Mar 2010
തിരുവനന്തപുരം: പ്രതിഷേധക്കാരെ തടയാനായി ജലപീരങ്കിയുമായി വാര്‍ മെമ്മോറിയലിന് സമീപം പിക്കറ്റ്തീര്‍ത്ത് കാത്തുനിന്ന പോലീസ് സേനയെ ഇളിഭ്യരാക്കി ബജറ്റിനെതിരെ നിയമസഭയ്ക്ക് മുന്നില്‍ സംസ്ഥാനഅധ്യക്ഷന്റെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ മൗന പ്രതിഷേധം. നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നിരോധിച്ചിരിക്കെ അന്‍പതോളം വരുന്ന പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചെത്തിയത് പോലീസിന്റെ വീഴ്ചയായി.
നിയമസഭയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായി പ്രകടനക്കാരെ കണ്ട് പലയിടങ്ങളില്‍ നിന്നായി ഓടിയെത്തിയ പോലീസുകാര്‍ പ്രതിഷേധക്കാരെ പെട്ടെന്നുതന്നെ അറസ്റ്റ്‌ചെയ്ത് മാറ്റി.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബജറ്റിനെതിരെ പ്രകടനം നടത്തുമെന്ന അറിയിപ്പ് പോലീസിന് നേരത്തെ ലഭിച്ചിരുന്നു. പ്രകടനക്കാരെ നിയമസഭയ്ക്ക് മുന്നില്‍ എത്തുന്നതിന് മുമ്പ് തടയാനായി വാര്‍ മെമ്മോറിയലിന് താഴെയായി ജലപീരങ്കി ഉള്‍പ്പെടെ പോലീസ് സംഘം കാത്തുനിന്നു. ഈ സമയം നിയമസഭയ്ക്ക് മുന്നിലും പോലീസ് കാവല്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയമസഭയ്ക്കടുത്ത് ക്യാമ്പ് ചെയ്ത് 11 മണിയോടെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ പെട്ടെന്ന് നിയമസഭയ്ക്കുമുന്നിലേക്ക് എത്തുകയായിരുന്നു. മൗനമായി പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് അവര്‍ പ്രതിഷേധിച്ചത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വെങ്ങാനൂര്‍ സതീഷ്, വെള്ളാഞ്ചിറ സോമശേഖരന്‍, കരമന അജി, സി. ശിവന്‍കുട്ടി, എ. അപ്പു, കെ.പി. പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റ്‌ചെയ്ത പ്രതിഷേധക്കാരെ മ്യൂസിയം പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.