മലബാറിനെ പൂര്‍ണമായും അവഗണിച്ച ബജറ്റ് - മലബാര്‍ ചേംബര്‍
Posted on: 05 Mar 2010
കോഴിക്കോട്: മലബാറിനെ പൂര്‍ണമായും അവഗണിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപിച്ചതെന്ന് മലബാര്‍ ചേംബര്‍ പ്രസിഡന്റ് പി.വി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച മലബാര്‍പാക്കേജില്‍ ഭൂരിഭാഗവും നടപ്പാക്കിയിട്ടില്ല. ബേപ്പൂര്‍ തുറമുഖവികസനം എവിടെയും എത്തിയില്ല. കോഴിക്കോട് വിമാനത്താവളത്തിനുള്ള ഭൂമിഏറ്റെടുക്കല്‍നടപടി പുരോഗമിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായി ഒന്നും നടന്നിട്ടില്ല. കോഴിക്കോട്ടെ 13 റോഡുകളുടെ വികസനമോ, ദേശീയപാതാവികസനമോ സൂചിപ്പിച്ചിട്ടില്ല. സ്വര്‍ണക്കച്ചവടക്കാര്‍ക്കുള്ള കോമ്പൗണ്ടിങ് നികുതി കൂട്ടിയത് ദോഷകരമായി ബാധിക്കും. റവന്യു കമ്മി കുറഞ്ഞെങ്കിലും പൊതുകടം കൂടുകയാണ്. വിഭവസമാഹരണത്തിനുള്ള മുഖ്യമാര്‍ഗമായി ധനമന്ത്രി കാണുന്നത് വായ്പയാണ്. ഇത് ആളോഹരി കടം കൂട്ടും.
അതേസമയം കാര്‍ഷികമേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നല്‍നല്‍കുന്നത് അനുയോജ്യമായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
അസംഘടിതമേഖലയിലെ മുപ്പത്തഞ്ച് ലക്ഷം പേര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള തീരുമാനം സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ഗുണമാവും. പരമ്പരാഗതവ്യവസായങ്ങള്‍ പുനരുദ്ധരിക്കാനുള്ള നടപടി ഗുണകരമാണ്. ഇതിന് വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.