കാഴ്ചപ്പാടില്ലാത്ത ബജറ്റ് -കുഞ്ഞാലിക്കുട്ടി
Posted on: 05 Mar 2010
കോഴിക്കോട്: യാതൊരു കാഴ്ചപ്പാടുമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായവളര്‍ച്ചയ്ക്ക് ഉതകുന്നതോ വിലക്കയറ്റത്തിന് ശമനമുണ്ടാക്കുന്നതോ അല്ല ബജറ്റ്. ഇത്രയും ഭാവനാശൂന്യമായ ബജറ്റ് ഇതിനുമുമ്പുണ്ടായിട്ടില്ല-കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം 25,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ ഒരു ലക്ഷംകോടിയുടേതാണ്. എന്നാല്‍, ഒരുരൂപപോലും പദ്ധതികള്‍ക്കായി ചെലവഴിക്കാറില്ല. സച്ചാര്‍കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് ഭരണം അവസാനിക്കാറായപ്പോഴാണ്-അദ്ദേഹം പറഞ്ഞു.