
കാലാവസ്ഥ വ്യതിയാന പഠനത്തിന് കോഴ്‌സ്
Posted on: 05 Mar 2010
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കാലാവസ്ഥ വ്യതിയാനപഠനങ്ങള്‍ക്ക് പുതിയ ബിരുദാനന്തര ബിരുദകോഴ്‌സ് ആരംഭിക്കും. പൂക്കോട്ട് വെറ്ററിനറി കോളേജിനും പനങ്ങാട് ഫിഷറീസ് കോളേജിനും ഓരോകോടി രൂപവീതം വകയിരുത്തും. കാര്‍ഷിക കോളേജിലെ വനിതാഹോസ്റ്റല്‍, പി.ജി.ബ്ലോക്ക്, പഠനകേന്ദ്രം എന്നിവയ്ക്കായി നാലരക്കോടി രൂപ പ്രത്യേകം വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്നു. വനത്തിനും വന്യജീവി സംരക്ഷണത്തിനുമായുള്ള വകയിരുത്തല്‍ 63 കോടി രൂപയാണ്. ഇതിന് പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി 25 കോടി രൂപയെങ്കിലും അധികമായി ലഭിക്കുമെന്ന പ്രതീക്ഷയും ബജറ്റിലൂടെ ധനമന്ത്രി ഡോ.തോമസ് ഐസക്ക് പുലര്‍ത്തുന്നു.
