state budget

മുസിരിസ് മാതൃകയില്‍ തലശ്ശേരി, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലും പദ്ധതി

Posted on: 05 Mar 2010


തിരുവനന്തപുരം: മുസിരിസ് മാതൃകയില്‍ തലശ്ശേരി കേന്ദ്രമാക്കി 100 കോടി രൂപയുടെ പൈതൃക സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും. തലശ്ശേരിയിലെ ചരിത്രസ്മാരകങ്ങള്‍ക്ക് പുറമെ, മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം തുരുത്ത്, കണ്ണൂര്‍ കോട്ട, അറയ്ക്കല്‍ കൊട്ടാരം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. അഞ്ചുകോടി രൂപ ഇതിനായി നീക്കിവെച്ചു. ഇതേ മാതൃകയില്‍ ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലും മെഗാ ടൂറിസം പദ്ധതികള്‍ ആരംഭിക്കും. 25 ലക്ഷം രൂപ ഇതിനായി വകയിരുത്തി.
മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടം 2010-11-ല്‍ പൂര്‍ത്തിയാക്കും. പട്ടണം ഉത്ഖനനത്തിന് കെ.സി.എച്ച്. ആറിന് ഒരു കോടി രൂപയും കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട, ചേരമാന്‍ പറമ്പ് ഉത്ഖനനത്തിന് ഒരു കോടി രൂപയും വിഭവഭൂപട നിര്‍മാണത്തിന് 50 ലക്ഷവും വകയിരുത്തി. കുട്ടികള്‍ക്കുള്ള ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിനും മുസിരിസ് പരിശീലന പരിപാടികള്‍ക്കും ബോട്ടുനിര്‍മാണത്തിനും 50 ലക്ഷം രൂപയും വീതം നല്‍കും.
ടൂറിസം മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഇതില്‍ 25 കോടിയും വിപണനത്തിനാണ്. സ്വകാര്യ നിക്ഷേപത്തിന് സബ്‌സിഡി നല്‍കാന്‍ ആറ് കോടി നല്‍കും.




MathrubhumiMatrimonial