തട്ടിപ്പും കളികളും നിറഞ്ഞ ബജറ്റ് - കെ.എം. മാണി
Posted on: 05 Mar 2010
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് തട്ടിപ്പും കളികളും നിറഞ്ഞതാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പുതിയ ഒരു പദ്ധതിയും ബജറ്റിലില്ല. റവന്യൂ കമ്മി പൂജ്യമാകുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. എന്നാലിത് 4081 കോടിയായി ഉയര്‍ന്നു. ധനകമ്മിയും വര്‍ധിച്ചു. ധനകാര്യ മാനേജ്‌മെന്റില്‍ വന്ന പാളിച്ചകള്‍ ധനകാര്യ കമ്മീഷന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കായി ധനകാര്യ കമ്മീഷന്‍ തുക വീതിച്ച് നല്‍കിയപ്പോള്‍ കേരളത്തിന് നേരിയ കുറവ് വന്നിട്ടുണ്ട്. ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് മോശമായതിനാല്‍ സംസ്ഥാനത്തിന് കടം വര്‍ധിക്കുമെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് മാണി പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതുകൊണ്ട് സാധാരണക്കാരന്റെ ഭാരം കുറയുന്നില്ല. ഭൂമിയുടെ തറവില നിശ്ചയിക്കാതെ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതുകൊണ്ട് സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാവില്ല. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് ശരാശരിയിലും താഴെയാണ്. വൈനിന്റെയും ബിയറിന്റെയും വിലകുറച്ച് ജനകീയപാനീയങ്ങളായി മാറ്റാനുള്ള സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും മാണി പറഞ്ഞു.