ജനക്ഷേമ ബജറ്റ്- കടന്നപ്പള്ളി
Posted on: 05 Mar 2010
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനക്ഷേമത്തിനും ഉതകുന്നതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രസ്താവനയില്‍ അറിയിച്ചു.
ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വ്യാപാരി വ്യവസായികള്‍ക്ക് സ്വാഗതാര്‍ഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.
ഹോട്ടലുകളുടെ ആഡംബര നികുതി കുറച്ചത് ടൂറിസം വ്യവസായത്തിന് ഉത്തേജനം നല്‍കുമെന്ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലീകരിക്കുന്ന ബജറ്റാണിതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ബജറ്റിനെ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സ്വാഗതം ചെയ്തു.