സ്ത്രീകളെ ശല്യപ്പെടുത്തുന്നയാള്‍ പിടിയില്‍
തിരുവനന്തപുരം: ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന സ്ത്രീകളെ സ്ഥിരമായി ശല്യംചെയ്യുന്ന യുവാവിനെ ഷാഡോ പോലീസിന്റെ സഹായത്തോടെ തുമ്പ പോലീസ് പിടികൂടി. ശ്രീകാര്യം ചെല്ലമംഗലം കുന്നില്‍ വീട്ടില്‍ സനാസിനെ (22) യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്‍പതിന് മണ്‍വിളയില്‍ ബസ്... ![]()
സ്പിരിറ്റ് കണ്ടെത്തിയ സംഭവം: കൂടുതല്‍ അന്വേഷണം നടത്തും
നെയ്യാറ്റിന്‍കര: അമരവിളയ്ക്ക് സമീപം ലോറിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 2640 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ അതിര്‍ത്തി വഴി കൂടുതല്‍ സ്പിരിറ്റ് കേരളത്തിലേക്ക് കടത്താന്‍... ![]() ![]()
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
അരിമ്പൂര്‍(തൃശ്ശൂര്‍) : പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോഡില്‍ കാറിടിച്ച് കൊല്ലാന്‍ യുവാവിന്റെ ശ്രമം. യുവതിയെ രക്ഷിക്കാനെത്തിയവരെയും കാറിടിച്ചു തെറിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു. സംഭവത്തില്‍ യുവതിയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.... ![]()
മംഗലാപുരത്ത് മലയാളി സഹോദരന്മാര്‍ അറസ്റ്റില്‍
മ ംഗളൂരു: മംഗലാപുരത്ത് നാട്ടുകാരോട് തട്ടിക്കയറുകയും പോലീസിനെ കൈയേറ്റംചെയ്യുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റിലായി. നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍ ശ്രീജിത്ത് (30), സഹോദരനും... ![]()
ക്വട്ടേഷന്‍സംഘം യുവകലാകാരനെ നടുറോഡില്‍ കുത്തിക്കൊന്നു
മാങ്കാംകുഴി (ആലപ്പുഴ): നാസിക് ഡോള്‍ ബാന്‍ഡ് സംഘത്തിലെ കലാകാരനെ ക്വട്ടേഷന്‍സംഘം നടുറോഡില്‍ കുത്തിക്കൊന്നു. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 181ല്‍ പരേതനായ ടാന്‍സന്റെയും ഷാര്‍ലറ്റിന്റെയും മകന്‍ ഡെസ്റ്റമണ്‍ (26) ആണ് മരിച്ചത്. സപ്തംബറില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ്... ![]()
സൈനബയുടെ മരണം കൊലപാതകമെന്ന് സംശയം
വടകര: ആയഞ്ചേരി നാളോംകാട്ടില്‍ സൈനബ (48) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ െഫാറന്‍സിക് വിദഗ്ധര്‍ വീട്ടിലും പരിസരത്തും പരിശോധന നടത്തി. മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജിലെ െഫാറന്‍സിക് വിഭാഗം തലവന്‍ ഡോ. തോമസ് മാത്യുവും സംഘവുമാണ് ശനിയാഴ്ച... ![]()
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
ഗുരുവായൂര്‍: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 48കാരനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടപ്പടി മിലന്‍ ഓഡിറ്റോറിയത്തിനടുത്ത് രായംമരക്കാര്‍ വീട്ടില്‍ അഷറഫിനെയാണ് ഗുരുവായൂര്‍ സി.ഐ. കെ. സുദര്‍ശന്‍ അറസ്റ്റുചെയ്തത്. ഇയാള്‍ മുമ്പും കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. ![]()
ബൈക്ക് മോഷണം പോയി
കൊട്ടാരക്കര: നഗരത്തില്‍ ചന്തമുക്ക് എസ്.ബി.ഐ.ക്ക് സമീപം പി.എന്‍.എം. ഹോമിയോ ക്ലിനിക് നടത്തുന്ന വേണുവിന്റെ ബൈക്ക് മോഷണം പോയി. ക്ലിനിക്കിന്റെ മുന്നില്‍ വച്ചിരുന്ന കെ.എല്‍. 24ബി. 1033 നമ്പരിലുള്ള ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് നഷ്ടമായത്. നഗരത്തില്‍നിന്ന് അടുത്തകാലത്തായി... ![]()
മുത്തൂറ്റ് കവര്‍ച്ച: പ്രതികള്‍ക്ക് സാമുദായിക പിന്‍ബലം; പോലീസ് വലയുന്നു
തിരുവനന്തപുരം: മുത്തൂറ്റിന്റെ കോവളം ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ ജാര്‍ഖണ്ഡില്‍ കണ്ടെത്തിയെങ്കിലും സാമുദായിക പിന്‍ബലം കാരണം പിടികൂടാനാവാത്ത അവസ്ഥ. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ പ്രതികളുണ്ടെന്ന് പോലീസിന് വ്യക്തമായെങ്കിലും പ്രതികള്‍ അവിടത്തെ സാമുദായിക നേതാക്കന്‍മാരുടെ... ![]()
ലോറിയിടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ലോറികയറി പരിക്ക്
കുറ്റിപ്പുറം: ലോറി ഇടിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലിനുമുകളിലൂടെ അതേ ലോറി കയറിയിറങ്ങി. കുറ്റിപ്പുറം ബംഗ്ലാംകുന്ന് എരിഞ്ഞിക്കല്‍ കൃഷ്ണന്റെ മകള്‍ കീര്‍ത്തന (19)യാണ് പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലുള്ളത്. കഴിഞ്ഞദിവസം വൈകീട്ട് തവനൂര്‍ റോഡ്... ![]()
ദീപക് വധം: ഒമ്പതാം പ്രതി വലയില്‍
ബൈജുവിനെയും സരസനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തൃശ്ശൂര്‍: ജനതാദള്‍(യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതി കെ.എസ്. ബൈജു(21), പത്താം പ്രതി സരസന്‍(43) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഒളിവിലുള്ള ഒമ്പതാം... ![]()
മണ്ണ്-മണല്‍ കടത്ത്: 13 വാഹനങ്ങള്‍ പിടികൂടി
ഒറ്റപ്പാലം: അനധികൃതമായി മണലും മണ്ണും കടത്തിയതിനും നെല്‍വയല്‍ മണ്ണിട്ട് നികത്തിയതിനും 13 വാഹനങ്ങള്‍ ഒറ്റപ്പാലം സബ് കളക്ടര്‍ നൂഹ് പി. ബാവയുടെ പ്രത്യേകസംഘം പിടികൂടി. മണല്‍പാസ് ദുരുപയോഗം ചെയ്ത് മണല്‍ കടത്തിയ വാഹനങ്ങളും പിടിയിലായിട്ടുണ്ട്. തീയതി കഴിഞ്ഞ പാസുള്ളവയും പാസില്‍... ![]()
തീയിട്ട വീടിനുള്ളില്‍ കുടുങ്ങി വീട്ടമ്മ മരിച്ച സംഭവം: ബംഗാളി യുവാവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു
വെങ്കിടങ്ങ്: മകളെ കെട്ടിച്ചുതരാത്തതിന് വീടിന് തീയിട്ട് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് പിടിയിലായ ബംഗാളി യുവാവിനെ വീണ്ടും തെളിവെടുപ്പിനായി തൊയക്കാവില്‍ കൊണ്ടുവന്നു. സംഭവത്തില്‍ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തൊയക്കാവ് കോഴിപ്പറമ്പില്‍... ![]()
കാല്‍നട യാത്രക്കാരിയുടെ മാല പൊട്ടിച്ചു
ആലുവ: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ കാല്‍നട യാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് ഒന്നര പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെ കമ്പനിപ്പടി-മുതിരപ്പാടം റോഡിലായിരുന്നു സംഭവം. ഇടപ്പള്ളി അമൃത ആസ്പത്രിയില്‍ നഴ്‌സായ തായിക്കാട്ടുകര ഓം നിവാസില്‍... ![]()
കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധന
തൊടുപുഴ: ജില്ലയില്‍ കുട്ടിക്കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ ഉള്‍പ്പെട്ട മൂന്ന് വന്‍ മോഷണക്കേസുകളാണ്... ![]()
വനിതാ പോലീസുകാരിയെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതിയെ പാലാ പോലീസ് പിടികൂടി
പാലാ: മുഹമ്മ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതി പാലായ്ക്കടുത്ത് വലവൂരില്‍ പോലീസ് പിടിയില്‍. വലവൂരില്‍ ഒരു പരിചയക്കാരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി അരുണ്‍ കുമാര്‍. പ്രതിയുടെ മൊബൈല്‍ ഫോണിനെ പിന്തുടര്‍ന്ന് പോലീസ്... ![]() |