Crime News

സൈനബയുടെ മരണം കൊലപാതകമെന്ന് സംശയം

Posted on: 12 Apr 2015


വടകര: ആയഞ്ചേരി നാളോംകാട്ടില്‍ സൈനബ (48) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ െഫാറന്‍സിക് വിദഗ്ധര്‍ വീട്ടിലും പരിസരത്തും പരിശോധന നടത്തി. മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളേജിലെ െഫാറന്‍സിക് വിഭാഗം തലവന്‍ ഡോ. തോമസ് മാത്യുവും സംഘവുമാണ് ശനിയാഴ്ച സ്ഥലത്തെത്തിയത്. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. മനോജും ഒപ്പമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സൈനബയെ വീട്ടിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും മുറിവേറ്റതാണ് സംശയത്തിനിടയാക്കിയത്. വീട്ടില്‍ തനിച്ചു താമസിക്കുന്ന സൈനബ രാത്രി മകളുടെ വീട്ടിലോ, ഉമ്മയുടെ വീട്ടിലോ താമസിക്കുകയാണ് പതിവ്. ഭര്‍ത്താവ് മൂസ്സയും മകന്‍ മുനീറും ഗള്‍ഫിലാണ്.

 

 




MathrubhumiMatrimonial