Crime News

സ്ത്രീകളെ ശല്യപ്പെടുത്തുന്നയാള്‍ പിടിയില്‍

Posted on: 18 Apr 2015


തിരുവനന്തപുരം: ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന സ്ത്രീകളെ സ്ഥിരമായി ശല്യംചെയ്യുന്ന യുവാവിനെ ഷാഡോ പോലീസിന്റെ സഹായത്തോടെ തുമ്പ പോലീസ് പിടികൂടി. ശ്രീകാര്യം ചെല്ലമംഗലം കുന്നില്‍ വീട്ടില്‍ സനാസിനെ (22) യാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒന്‍പതിന് മണ്‍വിളയില്‍ ബസ് കാത്തുനിന്ന യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച കേസ്സിലാണ് ഇയാള്‍ പിടിയിലായത്. കൈയേറ്റം എതിര്‍ത്ത യുവതിയെ മര്‍ദിക്കുകയും ചെയ്തു. മണ്‍വിള മുസ്ലീം പള്ളിക്കു സമീപം മറ്റൊരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസ്സിലും ഇയാള്‍ പ്രതിയാണ്.

മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ തുമ്പ എസ്.ഐ. ജയസനല്‍, പ്രൊബേഷന്‍ എസ്.ഐ. മനു വി. നായര്‍, സി.പി.ഒ. മനു, സിറ്റി ഷാഡോ ടീമിലെ വിനോദ്, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial