
ബൈക്ക് മോഷണം പോയി
Posted on: 12 Apr 2015
കൊട്ടാരക്കര: നഗരത്തില്‍ ചന്തമുക്ക് എസ്.ബി.ഐ.ക്ക് സമീപം പി.എന്‍.എം. ഹോമിയോ ക്ലിനിക് നടത്തുന്ന വേണുവിന്റെ ബൈക്ക് മോഷണം പോയി. ക്ലിനിക്കിന്റെ മുന്നില്‍ വച്ചിരുന്ന കെ.എല്‍. 24ബി. 1033 നമ്പരിലുള്ള ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് നഷ്ടമായത്. നഗരത്തില്‍നിന്ന് അടുത്തകാലത്തായി നാല് ബൈക്കുകളാണ് മോഷണം പോയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ രണ്ട് ബൈക്കുകള്‍ ഉപേക്ഷിച്ചനിലയില്‍ തിരിച്ചുകിട്ടി.
