Crime News

കാല്‍നട യാത്രക്കാരിയുടെ മാല പൊട്ടിച്ചു

Posted on: 09 Apr 2015


ആലുവ: ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ കാല്‍നട യാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് ഒന്നര പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെ കമ്പനിപ്പടി-മുതിരപ്പാടം റോഡിലായിരുന്നു സംഭവം.

ഇടപ്പള്ളി അമൃത ആസ്പത്രിയില്‍ നഴ്‌സായ തായിക്കാട്ടുകര ഓം നിവാസില്‍ ശാലിനി എസ്. നായരുടെ മാലയാണ് നഷ്ടമായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ കമ്പനിപ്പടിയിലെ സ്വന്തം സ്ഥാപനത്തില്‍ കയറിയ ശേഷം കാല്‍നടയായി പോരുമ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികന്‍ മാല പൊട്ടിച്ചെടുത്തത്.

ആലുവ പോലീസ് കേസ്സെടുത്തു.

 

 




MathrubhumiMatrimonial