Crime News

വനിതാ പോലീസുകാരിയെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതിയെ പാലാ പോലീസ് പിടികൂടി

Posted on: 09 Apr 2015


പാലാ: മുഹമ്മ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതി പാലായ്ക്കടുത്ത് വലവൂരില്‍ പോലീസ് പിടിയില്‍. വലവൂരില്‍ ഒരു പരിചയക്കാരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി അരുണ്‍ കുമാര്‍. പ്രതിയുടെ മൊബൈല്‍ ഫോണിനെ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വലവൂരില്‍നിന്ന് പിടികൂടിയത് . പാലാ എസ്.ഐ. കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിടികൂടി മുഹമ്മ പോലീസിന് കൈമാറിയത്. പ്രതി രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

 

 




MathrubhumiMatrimonial